| Saturday, 9th November 2019, 7:29 pm

നബിദിനാഘോഷം: കാസര്‍കോട്ടെ നിരോധനാജ്ഞയ്ക്ക് ഇളവ്; ആഘോഷങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: നബിദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇളവുകള്‍ നല്‍കുന്നതായി കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഫേസ്ബുക്ക് പേജിലുടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ താഴെ പറയുന്ന ഇളവുകള്‍ പ്രഖ്യാ പിക്കുന്നു.
1. കാല്‍ നടയായി നബിദിന റാലി അനുവദിക്കുന്നതാണ് .
2. പ്രസ്തുത റാലി വളരെ സമാധാന പരമായി നടത്തേണ്ടതാണ്
3. പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടുള്ളതല്ല
4.നബിദിന റാലിയോട് അനുബന്ധിച്ച് റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കാന്‍ പാടുള്ളതല്ല
5. നബിദിനറാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കേണ്ടതാണ്.

ഏവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ നബിദിനാംശങ്ങള്‍ നേരുന്നു

ജില്ലാ കലക്ടര്‍ കാസര്‍ഗോഡ്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more