| Monday, 13th September 2021, 9:14 am

ബ്ലൂ വെയ്ല്‍ പോലെ ഒരോ തവണയും ഓരോ ടാസ്‌കായിരുന്നു; ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ അമൃത യൂണിവേഴ്‌സിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കൃഷ്ണകുമാരിയുടെ ബന്ധുക്കള്‍.

നിരന്തരം കൃഷ്ണകുമാരിയെ അധിക്ഷേപിച്ചിരുന്നെന്നും ഇരുപത് വര്‍ഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ ഗൈഡ് അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.

ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്ന് ബിടെക്കും സ്വര്‍ണമെഡലോടെ എംടെക്കും പൂര്‍ത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതലാണ് കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായത്.

പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തടഞ്ഞതെന്ന് സഹോദരി രാധിക ആരോപിച്ചു. ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നല്‍കി ഒടുവില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചു. ഇതില്‍ ഡോക്ടര്‍ എന്‍ രാധികയും അവര്‍ക്കൊപ്പമുള്ള ബാലമുരുകന്‍ എന്നയാളുമാണെന്നും സഹോദരി പറഞ്ഞു.

പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നല്‍കുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തള്ളുമായിരുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ നിരന്തരം തടസങ്ങള്‍ ഉണ്ടായതില്‍ കൃഷ്ണകുമാരി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

അതേസമയം മാനസിക പീഡനം നടത്തിയിട്ടില്ലെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ വേണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നുമാണ് ഗൈഡ് പറയുന്നത്. പയ്യലൂര്‍മൊക്ക് ഓഷ്യന്‍ ഗ്രേയ്‌സില്‍ വിമുക്തഭടന്‍ കൃഷ്ണന്‍കുട്ടിയുടെയും രമാദേവിയുടെയും മകളാണ് മരിച്ച കെ.കൃഷ്ണകുമാരി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Relatives with serious allegations against Amrita University in the suicide of a research student

We use cookies to give you the best possible experience. Learn more