മുസ്‌ലിംകളും രാമായണവും
News of the day
മുസ്‌ലിംകളും രാമായണവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2016, 1:45 am

മുസ്ലിംകള്‍ ദിവസത്തിന്റെ അഞ്ചു ഘട്ടങ്ങളിലായിട്ടാണ് (പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, പ്രദോഷം, രാത്രി) – നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നത്. ഹൈന്ദവര്‍ക്കാവട്ടെ അരുണോദയത്തിലും ഉച്ചയ്ക്കും സൂര്യാസ്തമയത്തും പ്രാര്‍ത്ഥനകള്‍ വേദങ്ങള്‍ അനുശാസിക്കുന്നു. ക്ഷേത്രങ്ങളിലാവട്ടെ, പ്രഭാതത്തിനുമുമ്പ്, രാവിലെ, മധ്യാഹ്നം, പ്രദോഷം, രാത്രി എന്നിങ്ങനെ അഞ്ചുനേരങ്ങളിലായി പൂജയുണ്ട്.  മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ച വിശുദ്ധദിനമാണ്.  ഹൈന്ദവരിലെ അമ്മ ഭക്തര്‍ക്ക് (Mother divine) വെള്ളി വിശേഷ ദിവസമാണ്.  മുസ്ലിംകള്‍ക്ക് റമദാനിലെ മുപ്പതുദിനവ്രതം  ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെട്ടതാണ്.  ഹൈന്ദവര്‍ക്ക് മണ്ഡലപൂജയുണ്ട്.  തലമുണ്ഡനം ചെയ്ത്, തുന്നിചേര്‍ക്കാത്ത വെള്ളവസ്ത്രം ധരിച്ചാണ് മുസ്ലിംകള്‍ ഹജ്ജില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥയാത്രയില്‍ ഹൈന്ദവരുടെ വേഷവും ഇതുതന്നെ.  ജൂത – ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു അനുഷ്ഠാനമില്ല.  ഹജ്ജിന്റെ വേളയില്‍ മക്കയില്‍ വെച്ച് ജീവികളെ കൊല്ലാന്‍ പാടില്ല.  ഹൈന്ദവ തീര്‍ത്ഥാടനത്തിലും തഥൈവ


spcl ftr

വജ്രാസനത്തിലെ എല്ലാ ഭാഗങ്ങളും നമസ്‌ക്കാരത്തില്‍ അടങ്ങിയിട്ടുണ്ട്.  ഹൈന്ദവര്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ മുഖം കിഴക്കോട്ടും പ്രദോഷ പ്രാര്‍ത്ഥനയില്‍ വദനം പടിഞ്ഞാറോട്ടും തിരിക്കുന്നു.  മുസ്‌ലിംകള്‍ അഞ്ചുനേരത്തെ നമസ്‌ക്കാരത്തില്‍ മക്കയിലുള്ള കഅ്ബയിലേക്ക് മുഖം തിരിക്കുന്നു.  നമസ്‌ക്കാരത്തിന് മുമ്പുള്ള ഹൈന്ദവരുടെ “അംഗസ്‌നാന”ത്തിലും മുസ്‌ലിംകളുടെ “വുളു”(അംഗസ്‌നാനം)ഇനും പ്രകടമായ സാമ്യങ്ങളുണ്ട്.

azeez-tharuvana

|ഒപ്പീനിയന്‍: അസീസ് തരുവണ|


അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടലെടുത്ത മതമാണെങ്കിലും പ്രവാചകനായ മുഹമ്മദിന്റെ കാലത്തുതന്നെ ഇസ്‌ലാം ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.  ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്ന് ഏകദൈവത്വമാണ്.  ചരിത്രത്തിന്റെ വ്യത്യസ്ത ദശാസന്ധികളില്‍ ഉദയം ചെയ്ത പ്രവാചകന്മാരെല്ലാം ഇതേ വിശ്വാസമാണ് പ്രചരിപ്പിച്ചിരുന്നത് എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

ഖുര്‍ആനില്‍ ഇരുപത്തിയഞ്ച് പ്രവാചകന്മാരുടെ പേരെടുത്ത് പറയുന്നുണ്ട്.  എന്നാല്‍ ധര്‍മ്മം ക്ഷയിക്കുകയും സമൂഹം അധ:പതിക്കുകയും ചെയ്ത കാലത്തെല്ലാം പ്രവാചകന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ആഗതരായിട്ടുണ്ട് എന്നാണ് മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നത്. ഒരു ലക്ഷത്തിഇരുപത്തിനാലായിരത്തിലധികം പ്രവാചകന്മാര്‍ ഭൂമുഖത്ത് വന്നിട്ടുെന്നാണ് ഇസ്‌ലാമിക വിശ്വാസം.  ഖുര്‍ആന്‍ പറയുന്നു: “”ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്.  അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്.

അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.1

“”നബിയേ, നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു.  എല്ലാ ജനവിഭാഗത്തിനുമുണ്ട് ഒരു മാര്‍ഗ്ഗദര്‍ശി”.2

ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോവാത്ത ഒരു സമുദായവുമില്ല.3

ഭിന്നദേശ കാല – വര്‍ഗ്ഗസമൂഹങ്ങളില്‍ ആഗതരായ പ്രവാചകന്മാരെ ഒരേപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് മുസ്‌ലിങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്.4

എന്നാല്‍ ഈ പ്രവാചകന്മാരെല്ലാം തന്നെ ദൈവമോ ദൈവപുത്രരോ അല്ലായിരുന്നെന്നും മനുഷ്യര്‍ മാത്രമായിരുന്നെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.5

മനുഷ്യരില്‍ ദൈവാവതാരത്വം ആരോപിക്കുന്നത് ഇസ്‌ലാമിന്റെ മൂലശിലകള്‍ക്ക് എതിരുമാണ്. ഇതേസമയം അറേബ്യന്‍ സമൂഹത്തില്‍നിന്ന് മറ്റുരാഷ്ട്ര -സമൂഹങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കുകയും വളരുകയും ചെയ്തതോടെ സാംസ്‌ക്കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ സമൂഹങ്ങള്‍ക്കിടയില്‍ സാധ്യമായി തീര്‍ന്നു.  ഇസ്‌ലാമിലെ ഏകദൈവ സങ്കല്‍പ്പം മറ്റു സമൂഹങ്ങളില്‍ സ്വാധീനം ചെലുത്തുകയും മറ്റുസമൂഹങ്ങളിലെ ആചാര-വിശ്വാസങ്ങള്‍ മുസ്‌ലിംകളെ സ്വാധീനിക്കുകയും ചെയ്തു. മാത്രമല്ല, മതപരിവര്‍ത്തനം ചെയ്ത് ഇസ്‌ലാം ആശ്ലേഷിച്ച പല സമൂഹങ്ങളും തങ്ങളുടെ പൂര്‍വ്വ വിശ്വാസാചാരങ്ങള്‍ ഏറിയോ കുറഞ്ഞോ നിലനിര്‍ത്തുകയുമുണ്ടായി.

സെമിറ്റിക് മതങ്ങളില്‍പ്പെട്ടതാണെങ്കിലും ഇസ്ലാമിന് ജൂത-ക്രൈസ്തവ വിശ്വാസങ്ങളുമായുള്ള ബന്ധത്തോളം തന്നെ ബ്രാഹ്മണമതവുമായും സാമ്യങ്ങളുണ്ട്.

ചില ഉദാഹരണങ്ങള്‍: മുസ്ലിംകള്‍ ദിനംപ്രതി അഞ്ചുതവണ നിര്‍വ്വഹിക്കേണ്ട നിര്‍ബ്ബന്ധ അനുഷ്ഠാനമാണ് നമസ്‌ക്കാരം.

നമസ്‌ക്കാരത്തേയും ഹൈന്ദവരുടെ വജ്രാസനത്തേയും ശ്രീ ശ്രീ രവി ശങ്കര്‍ ഇങ്ങനെ താരതമ്യം ചെയ്യുന്നു:
“” വജ്രാസനത്തിലെ എല്ലാ ഭാഗങ്ങളും നമസ്‌ക്കാരത്തില്‍ അടങ്ങിയിട്ടുണ്ട്.  ഹൈന്ദവര്‍ പ്രഭാത പ്രാര്‍ത്ഥനയില്‍ മുഖം കിഴക്കോട്ടും പ്രദോഷ പ്രാര്‍ത്ഥനയില്‍ വദനം പടിഞ്ഞാറോട്ടും തിരിക്കുന്നു.  മുസ്‌ലിംകള്‍ അഞ്ചുനേരത്തെ നമസ്‌ക്കാരത്തില്‍ മക്കയിലുള്ള കഅ്ബയിലേക്ക് മുഖം തിരിക്കുന്നു.  നമസ്‌ക്കാരത്തിന് മുമ്പുള്ള ഹൈന്ദവരുടെ “അംഗസ്‌നാന”ത്തിലും മുസ്‌ലിംകളുടെ “വുളു”(അംഗസ്‌നാനം)ഇനും പ്രകടമായ സാമ്യങ്ങളുണ്ട്.


ഒട്ടേറെ സാമ്യങ്ങള്‍ ഉള്ള മതങ്ങളാണ് ഇസ്‌ലാമും ഹിന്ദുമതവും.  കഅ്ബ സ്ഥാപിച്ചത് ഇബ്രാഹി(അബ്രഹാം)മാണ്.  അദ്ദേഹത്തിന്റെ ഭാര്യ സാറയാണ്. ഹൈന്ദവരുടെ വിശ്വാസത്തില്‍ സൃഷ്ടാവ് ബ്രഹ്മാവാണ്.  അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയാണ്. ബ്രഹ്മ – അബ്രഹാം (Brahma – Abraham) സാറ – സരസ്വതി (Sara – Saraswathi) ഇവ തമ്മിലുള്ള സാമ്യവും രവിശങ്കര്‍ പഠനവിധേയമാക്കിയിട്ടുണ്ട്.7
ആഴമാര്‍ന്ന പഠനം ആവശ്യപ്പെടുന്ന വിഷയമാണ്, ഇസ്ലാം ഹൈന്ദവ സാമ്യം.


namaz

മുസ്ലിംകള്‍ ദിവസത്തിന്റെ അഞ്ചു ഘട്ടങ്ങളിലായിട്ടാണ് (പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, പ്രദോഷം, രാത്രി) – നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നത്. ഹൈന്ദവര്‍ക്കാവട്ടെ അരുണോദയത്തിലും ഉച്ചയ്ക്കും സൂര്യാസ്തമയത്തും പ്രാര്‍ത്ഥനകള്‍ വേദങ്ങള്‍ അനുശാസിക്കുന്നു. ക്ഷേത്രങ്ങളിലാവട്ടെ, പ്രഭാതത്തിനുമുമ്പ്, രാവിലെ, മധ്യാഹ്നം, പ്രദോഷം, രാത്രി എന്നിങ്ങനെ അഞ്ചുനേരങ്ങളിലായി പൂജയുണ്ട്.  മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ച വിശുദ്ധദിനമാണ്.  ഹൈന്ദവരിലെ അമ്മ ഭക്തര്‍ക്ക് (Mother divine) വെള്ളി വിശേഷ ദിവസമാണ്.  മുസ്ലിംകള്‍ക്ക് റമദാനിലെ മുപ്പതുദിനവ്രതം  ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെട്ടതാണ്.  ഹൈന്ദവര്‍ക്ക് മണ്ഡലപൂജയുണ്ട്.  തലമുണ്ഡനം ചെയ്ത്, തുന്നിചേര്‍ക്കാത്ത വെള്ളവസ്ത്രം ധരിച്ചാണ് മുസ്ലിംകള്‍ ഹജ്ജില്‍ പങ്കെടുക്കുന്നത്. തീര്‍ത്ഥയാത്രയില്‍ ഹൈന്ദവരുടെ വേഷവും ഇതുതന്നെ.  ജൂത – ക്രിസ്ത്യാനികള്‍ക്ക് ഇത്തരമൊരു അനുഷ്ഠാനമില്ല.  ഹജ്ജിന്റെ വേളയില്‍ മക്കയില്‍ വെച്ച് ജീവികളെ കൊല്ലാന്‍ പാടില്ല.  ഹൈന്ദവ തീര്‍ത്ഥാടനത്തിലും തഥൈവ.6

ഇത്തരത്തില്‍ ഒട്ടേറെ സാമ്യങ്ങള്‍ ഉള്ള മതങ്ങളാണ് ഇസ്‌ലാമും ഹിന്ദുമതവും.  കഅ്ബ സ്ഥാപിച്ചത് ഇബ്രാഹി(അബ്രഹാം)മാണ്.  അദ്ദേഹത്തിന്റെ ഭാര്യ സാറയാണ്. ഹൈന്ദവരുടെ വിശ്വാസത്തില്‍ സൃഷ്ടാവ് ബ്രഹ്മാവാണ്.  അദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയാണ്. ബ്രഹ്മ – അബ്രഹാം (Brahma – Abraham) സാറ – സരസ്വതി (Sara – Saraswathi) ഇവ തമ്മിലുള്ള സാമ്യവും രവിശങ്കര്‍ പഠനവിധേയമാക്കിയിട്ടുണ്ട്.7
ആഴമാര്‍ന്ന പഠനം ആവശ്യപ്പെടുന്ന വിഷയമാണ്, ഇസ്ലാം ഹൈന്ദവ സാമ്യം.

ഇന്ത്യയില്‍ എത്തിയ ഇസ്ലാം ഹിന്ദുമതത്തില്‍ നിന്നും തിരിച്ചും സാംസ്‌ക്കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ (Cultural give and take) നടത്തിയിട്ടുണ്ട്.  ഇതിന് ആക്കം കൂട്ടിയതാവട്ടെ, ഭക്തി പ്രസ്ഥാനവും സൂഫിസവുമാണ്.  ഭക്തകവി കബീര്‍ദാസിന്റെ ഗുരു രാമാനന്ദ് ആയിരുന്നു.  ഇദ്ദേഹം ദലിതരേയും മുസ്ലിംകളേയും അവധൂതന്മാരായി സ്വീകരിച്ചിരുന്നു. “”ചില മുസ്ലിംകള്‍ വിഷ്ണുവിനെ ആരാധിക്കുന്നതായി പറയപ്പെടുന്നു. കാരണം “ബിസ്മില്ല” എന്നതിലെ “ബിസെം” എന്നതിനെ അവര്‍ വിഷ (വിഷ്ണു)നുമായി ബന്ധിപ്പിക്കുന്നു.  തന്നെയുമല്ല, അവര്‍ വിഷ്ണുവിന്റെ പരിശുദ്ധിയേയും ശാശ്വതത്വത്തേയും അംഗീകരിക്കുകയും ചെയ്യുന്നു.  വിഷ്ണു അഭൗതികനും അശരീരനുമാണെന്ന് അവര്‍ വിചാരിക്കുന്നു.8

ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ മുസ്ലിംകള്‍ റഹ്മാന്‍ (Rahman) എന്ന അറബിപദം പ്രയോഗിക്കാറുണ്ട്.  റഹ്മാനും രാമനും തമ്മിലുള്ള ബന്ധത്തെയും മറ്റും പറ്റി പ്രൊഫസര്‍ ബാലരാമപ്പണിക്കരുടെ അഭിപ്രായം ശ്രദ്ധേയമാണ്.  രാമായണം ഈജിപ്തിലോ മറ്റോ അതിപ്രാചീനകാലത്ത് സൂര്യാരാധനയെ സംബന്ധിച്ച് എഴുതപ്പെട്ട ഒരു മഹാഗ്രന്ഥമായിരിക്കണം എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

രാമായണമെന്നാല്‍ രാമ മാര്‍ഗ്ഗമെന്നാണര്‍ത്ഥമെന്നും സൂര്യാരാധനയുടെ ഒരു പരിണാമമാണ് രാമമാര്‍ഗ്ഗമെന്നും അറബി ഭാഷയിലെ ഈശ്വരന്‍ എന്നര്‍ത്ഥമുള്ള “റബ്ബി” ശബ്ദം സൂര്യവാചകമായ “രവി” ശബ്ദം തന്നെയായിരിക്കണമെന്നും അറബ് ദേശങ്ങളില്‍ മഹാന്റ ഈശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ പ്രചാരത്തിലുള്ള റഹ്മാന്‍ (Rahman) ശബ്ദം നമ്മുടെ രാമശബ്ദം തന്നെയായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.9

ദശരഥന്‍ സിറിയയിലെ മിറ്റനിയിലെ രാജാവായിരുന്ന ദുഷ്‌രത്തനും (Dushratha, king of Mittannish Syria) രാമന്‍ ബി.സി. 1292 വരെ ഈജിപ്തിലെ രാജാവായിരുന്ന റൈംസേസ് രണ്ടാമനും (Rameses II) ആണെന്നാണ് പ്രകൃഷ്ട പണ്ഡിതനും രാമമന്ദ്ര ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജിലെ പ്രിന്‍സിപ്പാളുമായിരുന്ന പ്രൊഫസര്‍ വെങ്കടരത്‌നം സ്ഥാപിച്ചിട്ടുള്ളത്.10

ഫിലിപ്പൈന്‍സിലെ കാടുകളിലെ നിരക്ഷരരായ ഒരു മുസ്‌ലിം ഗോത്രത്തില്‍ രാമകഥയുമായി ബന്ധപ്പെട്ട വിശ്വാസ ആചാരങ്ങള്‍ നിലവിലുണ്ട്.11

വിദേശ രാമായണ കഥകളില്‍ ചിലതില്‍ മുസ്‌ലിം കഥാപാത്രങ്ങളെ കാണാം.  ഇന്തോനേഷ്യയിലെ “ഹിക്കായത്ത് സരിരാം” ഉദാഹരണം.  ഇസ്ലാം മതസ്വാധീനം പതിഞ്ഞിട്ടുള്ള “സരിരാമി”ല്‍ ദശരഥന്റെ വംശാവലി ഇപ്രകാരമാണ്: ആദംനബി, ദശരഥ രാമന്‍, ദശരഥ ചക്രവര്‍ത്തി, ദശരഥന്‍.12

ജാവയിലെ സേരത്തു കാണ്ഡത്തിലെ രാമകഥ സേരീരാമില്‍ നിന്നും വളരെ ഭിന്നമല്ല.  ഇതിന്റെ വിസ്തൃതമായ ഭൂമികയില്‍ മുഹമ്മദ് നബിയുടേയും ആദംനബിയുടേയും കഥകള്‍ കാണാം.13


കേരളത്തിലെ മാപ്പിള മുസ്‌ലിംകളുടെ തനതു സാഹിത്യശാഖയായ മാപ്പിളപ്പാട്ടില്‍ “മാപ്പിള രാമായണം” എന്നൊരു കാവ്യമുണ്ട്.  വാമൊഴിയിലൂടെ പ്രചരിച്ച ഈ കാവ്യത്തിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ല.  “ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്” “ഹനുമാന്‍ ലങ്കയില്‍” “സംഭാഷണം” എന്നിങ്ങനെ തലവാചകങ്ങളില്‍ ഈ പാട്ടുകള്‍ “ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ശേഖരിച്ചിട്ടുണ്ട്.  കേരളത്തിലെ മാപ്പിള മുസ്ലിം സാമുദായിക ജീവിതാംശവുമായി രാമന്‍, രാവണന്‍, സീത, ലക്ഷ്മണന്‍, ശൂര്‍പ്പണഖ എന്നിവരെ ഇതില്‍ ബന്ധിപ്പിക്കുന്നു.  സീത രാമന്റെ ഭാര്യ (വീടര്‍) ആണെന്ന് തിരിച്ചറിഞ്ഞ ശൂര്‍പ്പണഖ, രാമനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്ത് ഇങ്ങനെ കാണാം: “ആണിന് പെണ്ണ് നാലോ അഞ്ചോ വെച്ചാലെന്താണോ പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിഅത്തില്‍ നേമം”.


 

lanka

സേരിരാമില്‍ രാവണന്റെ തപസ്സിനെപ്പറ്റി വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. തന്റെ നിര്‍വ്വാസനത്തിനു ശേഷം സിംഹളദ്വീപിലെത്തിയ രാവണന്‍ പന്ത്രണ്ടു വര്‍ഷം തപസ്സ് ചെയ്തിരുന്നു.  അവസാനം അല്ലാഹു നബിയുടേയും ആദമിന്റേയും നിവേദനം സ്വീകരിച്ച് രാവണന് നാലുലോകങ്ങളിലും (സ്വര്‍ഗ്ഗം, ഭൂമി, പാതാളം, മഹാസാഗരം) പാപം ചെയ്യാത്തവനായി ന്യായപൂര്‍വ്വം ഭരണം നടത്തണമെന്ന വ്യവസ്ഥയില്‍ രാജ്യം സ്ഥാപിക്കുന്നതിനുള്ള അധികാരം നല്‍കി.14

മലേഷ്യന്‍ മുസ്‌ലിംകളുടെ സംസ്‌ക്കാരത്തിന് രാമായണ-മഹാഭാരതാദികളുമായി ആഴമാര്‍ന്ന ബന്ധമുണ്ട്.  അവിടുത്തെ മുസ്‌ലിംകളില്‍ അവ പതിവായി പാരായണം ചെയ്യുന്നവരുണ്ട്.  മലേഷ്യന്‍ മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഒരു അഭിമുഖത്തില്‍ പറയുന്നു: “”ഞാന്‍ അഞ്ചുനേരവും പ്രാര്‍ത്ഥിക്കുന്ന മുസ്ലിമാണ്. ഞങ്ങളുടെ സാംസ്‌ക്കാരികാഘോഷങ്ങളില്‍ നിങ്ങളുടെ രാമായണത്തിനും മഹാഭാരതത്തിനും നിര്‍ണായകമായ സ്വാധീനമുണ്ട്.  മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും ഇവ പതിവായി പാരായണം ചെയ്യുന്ന മുസ്ലിംകളുണ്ട്……. ഞങ്ങളുടെ മഹാഭാരതവും രാമായണവും ഒരു പക്ഷേ, ഇന്ത്യയില്‍ നിങ്ങള്‍ കാണുന്ന അതേ പ്രകാരത്തില്‍ ആയിക്കൊള്ളണമെന്നില്ല.  എനിക്ക് തോന്നുന്നത് അവ മലേഷ്യയില്‍ ഇസ്ലാമികമായി മാറ്റിയെഴുതപ്പെട്ടിട്ടുണ്‍് എന്നാണ്.  ഞങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സംസ്‌ക്കാരത്തിന്റെ ഭാഗമായി ഈ ഇതിഹാസങ്ങളെ ഉള്‍ക്കൊണ്ടു എന്നതാണ്.15”

ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ രാമായണ, മഹാഭാരത സാഹിത്യത്തെ ഉറുദു പേര്‍ഷ്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനും മറ്റും വളരെയേറെ പ്രോത്സാഹനം ചെയ്തിരുന്നു.  അക്ബറുടെ ആവശ്യാനുസരണം അല്‍ ബദായൂനി (അബ്ദുല്‍ കാദിര്‍ ഇബ്‌നു ഇ – മുലൂകശാഹ്) ക്രിസ്തുവര്‍ഷം 1584-1589ല്‍ വാല്മീകി രാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയുണ്ടായി.

കേരളത്തിലെ മാപ്പിള മുസ്‌ലിംകളുടെ തനതു സാഹിത്യശാഖയായ മാപ്പിളപ്പാട്ടില്‍ “മാപ്പിള രാമായണം” എന്നൊരു കാവ്യമുണ്ട്.  വാമൊഴിയിലൂടെ പ്രചരിച്ച ഈ കാവ്യത്തിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ല.  “ശൂര്‍പ്പണഖാ തിരുപ്പുറപ്പാട്” “ഹനുമാന്‍ ലങ്കയില്‍” “സംഭാഷണം” എന്നിങ്ങനെ തലവാചകങ്ങളില്‍ ഈ പാട്ടുകള്‍ “ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ശേഖരിച്ചിട്ടുണ്ട്.  കേരളത്തിലെ മാപ്പിള മുസ്ലിം സാമുദായിക ജീവിതാംശവുമായി രാമന്‍, രാവണന്‍, സീത, ലക്ഷ്മണന്‍, ശൂര്‍പ്പണഖ എന്നിവരെ ഇതില്‍ ബന്ധിപ്പിക്കുന്നു.  സീത രാമന്റെ ഭാര്യ (വീടര്‍) ആണെന്ന് തിരിച്ചറിഞ്ഞ ശൂര്‍പ്പണഖ, രാമനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്ത് ഇങ്ങനെ കാണാം: “ആണിന് പെണ്ണ് നാലോ അഞ്ചോ വെച്ചാലെന്താണോ പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിഅത്തില്‍ നേമം”.

ശൂര്‍പ്പണഖയുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചുകൊണ്‍് രാമന്‍ ഇങ്ങനെ പറയുന്നു: “”ഞമ്മക്കെന്തിന് മേലെ മേലെ പെണ്ണും നിക്കാഹും? അമ്മാനക്കിളി അനുജനു ബേണൊരു പെണ്ണും നിക്കാവും. ഒക്കും അനുജന്, പൂതി നിന്നെ പൂക്കും കാലോ, മൂക്കും മുലയും കാതും തുടയും കണ്ടാലൊഴിയുന്നോ?

“ടി. എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ സമ്പാദനം ചെയ്ത മാപ്പിള രാമായണത്തിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ലെങ്കിലും വടക്കേ മലബാറുകാരനായ ഒരു കവിയാണെന്നതില്‍ സംശയമില്ല.  രാമായണകഥയ്ക്ക് മാപ്പിളവര്‍ണ്ണം നല്‍കിയ ഈ പാട്ട് വടക്കന്‍ പാട്ടിന്റെ സ്വഭാവത്തില്‍ നിന്നു തികച്ചും മുക്തമാണെന്നും പറഞ്ഞുകൂട.16

മാപ്പിളരാമായണം എന്ന കാവ്യത്തെപ്പററിയുള്ള ദീര്‍ഘമായ വിവരണം കാവ്യത്തില്‍ നിന്നു ലഭ്യമല്ലെങ്കിലും ഏതാനും വരികളിലൊതുങ്ങുന്ന,പൊതുവിവരണം കാണാം:

“” പണ്ടുതാടിക്കാരനൗലി പാടിവന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്
കര്‍ക്കിടം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരിക്കൂട്ടും പാട്ട്

മൂന്നുപെണ്ണിനെ ദശരതന്‍ നിക്കാഹ് ചെയ്ത പാട്ട്
അമ്മിക്കുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മുന്നും നാലും പെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
നഞ്ഞുനക്കിയപടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിതങ്കമോളെക്കൈ പിടിച്ച പാട്ട്
ഹാലിളക്കിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്
നാടുവാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനീ നൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്
ലാമനെപതിനാലു കൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശന്‍ കൂട്ടിനോളും കൂടിപ്പോയ പാട്ട്
മക്കളെ ക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശാലാശന്‍ മൗത്തിലായ പാട്ട്
ഉമ്മ നാട്ടിനു പോയ വരതന്‍ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടി വരുവാന്‍ പോയി വന്ന പാട്ട്….

വാല്‍മീകിയാണ് പാട്ടില്‍ സൂചിപ്പിക്കുന്ന താടിക്കാരനായ ഔലിയ(മുസ്ലിം സിദ്ധന്മാര്‍ക്ക് പറയുന്ന പേരാണ് ഔലിയ). പണ്ടുകാലം മുതല്‍ക്കേ പാടി വരുന്ന പാട്ടാണിതെന്നും കഥയില്‍ പറയുന്നതൊന്നും താന്‍ നേരിട്ടു കണ്ടതല്ലെന്നും ആദ്യമേ സൂചിപ്പിക്കുന്നു. കര്‍ക്കിടകമാസകാലത്തെ രാമായണ പാരായണം ഏതാണ്ടൊരു ബാങ്കുവിളി പോലെ ചെവിയില്‍ വിരല്‍ വെച്ചുള്ള ഓരിക്കൂട്ടമാണത്രേ. തുടര്‍ന്ന് രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളെ പരാമര്‍ശിച്ചുകൊണ്ട്. ഇവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് രാമായണം(പാട്ട്) എന്നു സൂചിപ്പിക്കുന്നു.


രാമായണ കഥയെ ഇത്ര മനോഹരമായി, മറ്റൊരു സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് മാറ്റിപണിയുന്ന പാട്ടുകള്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. നാശോന്മുഖമായികൊണ്ടിരിക്കുന്ന അറബി-മലയാള ഭാഷാസാഹിത്യത്തില്‍ രാമായണ – മഹാഭാരതാദി ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട ധാരാളം ആഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് “നവീനരാമായണം” എന്നൊരു കിളിപ്പാട്ടു കൃതി ഒരു മുസ്ലിം പണ്ഡിതന്‍ എഴുതി പ്രസാധനം ചെയ്തിട്ടുണ്ട്. ഒരു മുസ്ലിം പണ്ഡിതന്റെ ആധുനികകാല പരിശ്രമമെന്ന നിലയ്ക്കുകൂടി സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കൃതിയാണ് നവീനരാമായണം


mapila ramayanam

മാപ്പിളരാമായണം കേരളീയ മുസ്ലിം സാമുദായിക ജീവിതത്തെ കോറിയിടുന്ന നിരവധി പദങ്ങളും പരാമര്‍ശങ്ങളും കൊണ്ട് സമ്പന്നമാണ്. കോഴിബിരിയാണി, ബീവിശൂര്‍പ്പണഖ, ബാപ്പാനാട് കോസലനാട്, തപ്പ്, ശരിഅത്ത്, സുല്‍ത്താന്‍, മയ്യത്തായി, ചീനി, ലാമണന്റെ പെങ്ങളുമ്മ, താടിക്കാരനൗലി, ലാശലാശന്‍മൗത്തിലായപാട്ട്, ഉമ്മനാട്ടിന് പോയ വരതന്‍, ഓള്, ബീടര്‍, അനുസന്‍, ശീലംകെട്ടോള്‍ക്കിന്നും വേണം മാപ്പിളയൊന്ന്, കൂടെക്കാണ്ന്നാരാ പെണ്ണ് ബീടരാണോ, ഞമ്മക്കെന്തിന് മേലെമേലെ പെണ്ണും നിക്കാഹും, പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിയത്തില്‍ നേമം,    ദശരതലാജാവുതന്റെ പിരിശമേറിയ ലാമനിക്ക… എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

രാമനും ശൂര്‍പ്പണഖയും തമ്മിലുള്ള സംഭാഷണമാകട്ടെ തനി മലബാര്‍ മാപ്പിള ഭാഷയിലാണെന്നതാണ് മാപ്പിള രാമായണത്തിലെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. അനുരാഗവിവശയായ ശൂര്‍പ്പണഖ രാമനോട് നടത്തുന്ന പ്രണയാഭ്യര്‍ത്ഥനയില്‍ ഇത് പ്രകടമാണ്. ശൂര്‍പ്പണഖ-രാമ സംഭാഷണം കവി ഇങ്ങനെ ആവിഷ്‌കരിക്കുന്നു:

“”പുല്ലുവിരിച്ചു പൂവുവെച്ച് തോലുടുത്ത
നല്ലൊരാണാം ലാമനെ നോക്കിപ്പൂതിവന്നു
പൊന്നാരപ്പൊന്നുമ്മ ബീവി ശൂര്‍പ്പെണഖാ
കിന്നാരകണ്ണിച്ചിയോതി ലാമനോട്
“”ആരാ നിങ്ങള് വാല്യക്കാരാ, പെരെന്താടോ?
കൂടെകാണുന്നാരാപ്പെണ്ണ്, ബീടരാണോ?
മക്കളില്ലേ, കൂടെ മരുമക്കളില്ലേ?
കൊക്കും പൂവും ചോന്ന പെണ്ണ്, പെറ്റിറ്റില്ലേ?

ഈ ചോദ്യത്തിന് രാമന്‍ ഇങ്ങനെ മറുപടി പറയുന്നു:
ഞാനോ ലാമന്‍ സീതാ ബീടര്‍, പെറ്റിറ്റില്ല
കുടെയനുസന്‍ കൂട്ടിന് ലക്ഷ്മണനങ്ങോട്ടുണ്ട്.
കോസലനാടു കൊസലടിനാടു ബാപ്പാനാട്
കാരണമുണ്ടിക്കാട്ടിനുവന്നത്, നീയാരുമ്മാ?””

ശൂര്‍പ്പണഖയുടെ ഉത്തരം ഇങ്ങനെ :
ലങ്കാനാടിലിളങ്കും ലാവണരാജാവിന്റെ
ലങ്കും തങ്കും  പൊന്നാരപ്പുതുപ്പെങ്ങളല്ലേ
പൂങ്കാവനപ്പൂങ്കുയിലേ ഞമ്മോടൊത്ത്
ലങ്കാനാട്ടില്‍  പോരീയളിയന്‍ ലാജാവല്ലെ

ശൂര്‍പ്പണഖയുടെ ലങ്കയിലേക്കുള്ള ക്ഷണവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചുകൊണ്ടു രാമന്‍  ശരിഅത്ത് കല്‍പ്പനകള്‍ അടക്കമുള്ള ചില ന്യായങ്ങള്‍  നിരത്തുന്നു :

ആണിനുപെണ്ണ്  പെണ്ണിനൊരാണു ശരിയത്തില്‍ നേമം
ആപത്താണേ പെണ്ണേ മോളേ മുലമാറ്റിപ്പാല്‍
തേക്കുന്നെണ്ണ പിടിച്ചാലെന്താ മാറ്റിക്കാച്ചണോ
ലങ്കാശിങ്കേ പോടുമോളേ പാടും നോക്കി

രാമന്‍ നിരത്തുന്ന ന്യായങ്ങളെ ശരിഅത്തു നിയമം പറഞ്ഞുകൊണ്ടു തന്നെ ശൂര്‍പ്പണഖ നേരിടുന്നു. ഒപ്പം തന്റെ ഖല്‍ബിലെ ആശകള്‍  മറയില്ലാതെ തുറന്നു പ്രകടിപ്പിക്കുകയും പ്രലോഭനങ്ങള്‍ ചൊരിയുകയും ചെയ്യുന്നു:

ആണിനു പെണ്ണു നാലോ അഞ്ചോ വെച്ചാലെന്താ
പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിയത്തിലുനേമം
പൂതിപൂങ്കരളേ പൊന്നേ പൊന്നാരമുത്തേ
പാതാളക്കടമ്പേ പൂവേ പാലെ പഞ്ചാരേ
പത്തുനാട്ടിലമ്പും കൊമ്പും പെരുമയുള്ള
മൂത്തുമ്മാന്റെമക്കളുണ്ട് മൂന്നാളവിട
എട്ടുകെട്ടു ഏഴുനിലമാളികയുണ്ട്
നിക്കാഹിനൊരുക്കം കൂട്ടാനെട്ടും കോടണ്ടാ


മുഗള്‍ കാലഘട്ടത്തിലും അതിനു മുമ്പും ഇന്ത്യന്‍ മുസ്ലിംകളും ഹൈന്ദവ സമൂഹവും തമ്മില്‍ നിലനിന്നിരുന്ന “കൊടുക്കല്‍ വാങ്ങല്‍” സംസ്‌ക്കാരത്തിന്റെ ഫലമായി മുസ്ലിംകളെ പരാമര്‍ശിക്കുന്ന ഹൈന്ദവപുണ്യ കൃതികള്‍ പോലുമുണ്ടായിട്ടുണ്ട്. “അള്ളോപനിഷത്ത്” ഒരു ഉദാഹരണം മാത്രം. ഈ കൃതി രചിക്കപ്പെട്ടത് അതിപുരാതന കാലത്തല്ലെന്നും, മുഗള്‍ കാലഘട്ടത്തില്‍ അക്ബറിന്റെഭരണകാലത്താണെന്നുംവ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഭവിഷ്യപുരാണത്തില്‍ മുഹമ്മദ്‌നബിയുടെ ആഗമനത്തെക്കുറിച്ചും മുസ്ലിംകളെപ്പററിയും പറയുന്ന ഭാഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.


lord rama

ഒടുവില്‍ രാമന്‍ തനിക്ക് മറെറാരു വിവാഹത്തില്‍ താല്‍പര്യമില്ലെന്നും  ശൂര്‍പ്പണഖയെ കണ്ടാല്‍ അനുജന്‍  ലക്ഷ്മണനു പ്രിയമാകുമെന്നും അവന് ഒരു നിക്കാഹ്(വിവാഹം) ആവശ്യമുണ്ടെന്നും പറയുന്നു:

ഞമ്മക്കെന്തിനു മേലെമേലെപെണ്ണും നിക്കാഹു
അമ്മാനക്കിളിയനുശനു വേണൊരു പെണ്ണും നിക്കാഹും
ഒക്കും അനുശനു,പൂതി നിന്നെ പൂക്കും കണ്ടാല്‍
മൂക്കും മുലയും കാതും തുടയും കണ്ടാലൊഴിയുന്നോ

ശൂര്‍പ്പണഖ രാമനോടെന്ന പോലെ രാവണന്‍ സീതയോടു നടത്തുന്ന പ്രണയാഭ്യര്‍ത്ഥനയാണ് മാപ്പിളരാമായണത്തിലെ  മറ്റൊരു ഗാനത്തില്‍  ആവിഷ്‌ക്കരിക്കുന്നത്. രാവണന്റെ പ്രേമപരവശതയും താന്‍പോരിമയും മറ്റും തന്‍മയത്വത്തോടെയും സരസമായും ഈ ഭാഗത്ത് ചിത്രീകരിക്കുന്നു:

ദശരതലാജാവു തന്റെ പിരിശമേറിയ ലാമനിക്ക
ആശയായ് മണന്ത പൊന്നാം താമരത്തേന്‍ സീതയോടു
ലങ്കവാണോന്‍ പത്തുമൂക്കന്‍ ലവണരാജാവ് അന്ന്
ശങ്കിയാതെ മങ്കമാര്‍മണി സീത തന്നോടോതിയൊന്ന്
മുത്തുമോളെ നിന്നെ ഞമ്മള്  ലങ്കയില്‍ കൊണ്ടാച്ചി-
റ്റെത്തിരനാളായ് മുത്തേ കത്തിടും പൂമാലേ
കണ്ണു ലണ്ടും തന്നെയാണോയെന്റെ പൊന്നോടൊന്ന്
കണ്ടു പറയേണ്‍തിലേക്കുണ്ട് പൂതി നന്ന
കെഞ്ചകപ്പൂത്തേവിയേ ഞാന്‍ നിന്നെക്കാണാനാണു
കേളികേട്ട ബീഡരേയും വിട്ട് പോന്നോനാണേ
എന്‍ കരളെ നമ്മളൊരു ലാജിയക്കാറല്ലേ
എന്നതില്‍ ബിശേശവും സന്തോശമെനിക്കില്ലേ
താമരത്തളിരൊടുക്കും  പൂവുടലെന്‍ ഖല്‍ബില്‍
ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശ
പേടി കൊണ്ടല്ലന്നു പൊന്നേ നിന്നിലാമന്‍ കാണാ
പ്പൂതി കൊണ്ടാണെന്റെ മോളെ തേരിലാക്കിപ്പോന്ന്
അന്നു കൊണ്ടാച്ചിന്നു കൊല്ലം ഒന്നു കൂടാറായി
നിന്നിലെപ്പുതുമയെന്നാ ഞമ്മളറിയുന്നു
മങ്ങലം കയിച്ചറയിലു ഞമ്മ കൂടാഞ്ഞിറ്റോ
ഇങ്ങനെ നോക്കുന്നതന്താ മൊഞ്ചു പോരാഞ്ഞിറ്റോ
ആന നാലൂണ്ടായതിനു കെട്ടു പട്ടം കെട്ടി
ചീനി ചെണ്ടയും വിളിച്ച് ഞമ്മളും വന്നോളാം
തപ്പുമുട്ടിത്തമ്പരം ഇടക്കമുട്ടിത്താളം
കൂട്ടുകൂടാന്‍ പെമ്പറന്നോലായിരം വന്നോളും
ചേല നല്‍ത്തുകിലു ചെട്ടിത്തട്ടവും തന്നോളും
കോലകത്തിരി ചെമ്പകപ്പൂ കാതില തന്നോളും
തോളു മുട്ടും താമരവള പണിയുന്നുണ്‍്
നാലുകോരിയപ്പൊന്നൊരുക്കിത്തട്ടിമുട്ടിക്കോശം
പാലകപ്പൂത്താലി നല്ലനെറ്റിചുറ്റിപ്പട്ടം
നാലുമാസം മുമ്പു ഞമ്മളു വാങ്ങി വെച്ചിറ്റുണ്ട്
കോയി ബിരിയാണി കൂട്ടിപ്പത്തലും കൊയച്ച്
നാലു ചാല് തിന്നു കോട്ടെ ലങ്ക വണോലെല്ലാം
സന്തഹോശപൂവനത്തില്‍ താമസിക്കണ്ടേ
എന്തിനള്ളാ പന്നിലാമന്റൊപ്പരംനീകൂടി
രണ്ടു നാളു മുമ്പറഞ്ഞു ഞമ്മളു സൊകാര്യം
കണ്ട കാഞ്ഞ ലാമനൊരു പെണ്ണു വെച്ച കാര്യം
ചത്ത പയ്യിന്റാല നോക്കിക്കുത്തിരിഞ്ഞിറ്റെന്താ
കുത്തടങ്ങീറ്റൊത്ത പയ്യിന മാറ്റി വങ്ങി പോറ്റ്
നിന്നെ വിട്ടുകെട്ടി പെണ്ണേ ലണ്ടുമാസം മുമ്പേ
ലാമനാം പഹയനെങ്ങോ കപ്പലേറിപ്പോയി
കോടമയ പെയ്യുമള്ളാ ഇപ്പയക്കം കേട്ടാല്‍
കാറുനീങ്ങാതെന്തു പൊന്നേ താമരത്തത്തമ്മേ.

രാമായണ കഥയെ ഇത്ര മനോഹരമായി, മറ്റൊരു സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് മാറ്റിപണിയുന്ന പാട്ടുകള്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. നാശോന്മുഖമായികൊണ്ടിരിക്കുന്ന അറബി-മലയാള ഭാഷാസാഹിത്യത്തില്‍ രാമായണ – മഹാഭാരതാദി ഇതിഹാസങ്ങളുമായി ബന്ധപ്പെട്ട ധാരാളം ആഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും ഇപ്പോള്‍ ലഭ്യമല്ല. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് “നവീനരാമായണം” എന്നൊരു കിളിപ്പാട്ടു കൃതി ഒരു മുസ്ലിം പണ്ഡിതന്‍ എഴുതി പ്രസാധനം ചെയ്തിട്ടുണ്ട്. ഒരു മുസ്ലിം പണ്ഡിതന്റെ ആധുനികകാല പരിശ്രമമെന്ന നിലയ്ക്കുകൂടി സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന കൃതിയാണ് നവീനരാമായണം.17

മുഗള്‍ കാലഘട്ടത്തിലും അതിനു മുമ്പും ഇന്ത്യന്‍ മുസ്ലിംകളും ഹൈന്ദവ സമൂഹവും തമ്മില്‍ നിലനിന്നിരുന്ന “കൊടുക്കല്‍ വാങ്ങല്‍” സംസ്‌ക്കാരത്തിന്റെ ഫലമായി മുസ്ലിംകളെ പരാമര്‍ശിക്കുന്ന ഹൈന്ദവപുണ്യ കൃതികള്‍ പോലുമുണ്ടായിട്ടുണ്ട്. “അള്ളോപനിഷത്ത്” ഒരു ഉദാഹരണം മാത്രം. ഈ കൃതി രചിക്കപ്പെട്ടത് അതിപുരാതന കാലത്തല്ലെന്നും, മുഗള്‍ കാലഘട്ടത്തില്‍ അക്ബറിന്റെഭരണകാലത്താണെന്നുംവ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഭവിഷ്യപുരാണത്തില്‍ മുഹമ്മദ്‌നബിയുടെ ആഗമനത്തെക്കുറിച്ചും മുസ്ലിംകളെപ്പററിയും പറയുന്ന ഭാഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

 

അടിക്കുറിപ്പുകള്‍

1  ഖുര്‍ആന്‍: അദ്ധ്യായം 10, സൂക്തം 47

2  ഖുര്‍ആന്‍, അധ്യായം 35, സൂക്തം 7

3  ഖുര്‍ആന്‍, അധ്യായം 35, സൂക്തം 24

4 ഖുര്‍ആന്‍, അധ്യായം 4 സൂക്തം 164

5    ഖുര്‍ആന്‍, അധ്യായം 40, സൂക്തം 78

6  Page5,6,7 Hinduism, Islam:  the common thread Sris ri Ravishankar,
Vyakti vikas kendra – India publication division – 2002

7 പേജ് -12 അതേ പുസ്തകം

8     P-185- Hinduism During the Mughal India of the 17th century, khuda Baksh, Oriental library, patna, ഉദ്ധരണി: പേജ്: 30, വേട്ടക്കാരനും വിരുന്നുകാരനും, ആനന്ദ്.

9    പേജ്. 39, തൂലിക ചലനങ്ങള്‍ (ഭാഗം-2) പ്രൊഫ. ബാലരാമപ്പണിക്കര്‍

10    പേജ് -73, രാമ, ദി ഗ്രേറ്റെസ്റ്റ് ഫറോ ഓഫ് ഈജിപ്ത് – പ്രൊ. വെങ്കടരത്‌നം.

11     കുങ്കുമം വാരിക (17-10-1982), എന്‍.വി. കൃഷ്ണവാര്യര്‍

12     പേജ് – 285, ഉദ്ധരണി: രാമകഥ ഉദ്ഭവവും വളര്‍ച്ചയും, ഫാദര്‍ കാമില്‍ ബുല്‍ക്കെ

13    പേജ് – 267 അതേ പുസ്തകം

14 പേജ് – 267 അതേ പുസ്തകം

15 അഭിമുഖം. അന്‍വര്‍ ഇബ്രാഹിം / എ. റഷീദുദ്ദീന്‍, മാധ്യമം ദിനപത്രം, 2005 ഏപ്രില്‍ 11

16. പുറം: 193, മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം. സി.എന്‍.അഹമ്മദ് മൗലവി,
കെ.കെ.   മുഹമ്മദ് അബ്ദുല്‍  കരീം, കോഴിക്കോട്: ആസാദ് ബുക്സ്റ്റാള്‍, 1978

17  പേജ് – 109, അയോദ്ധ്യയിലെ ശ്രീരാമന്‍, ആചാര്യ നരേന്ദ്രഭൂഷണ്‍,റെയ്ന്‍ബോ ബുക്ക് പബ്ലിഷേഴ്‌സ് – 2004