| Sunday, 13th October 2024, 10:05 am

ഇറാന്‍ ബന്ധം; ഇന്ത്യന്‍ ഷിപ്പിങ് കമ്പനിക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇറാന്‍ ബന്ധം ആരോപിച്ച് ഇന്ത്യന്‍ ഷിപ്പിങ് കമ്പനിക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ടെഹ്‌റാനിലെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇറാനില്‍ നിന്ന് ഗോസ്റ്റ് ഷിപ്പിലൂടെ പെട്രോളിയം കടത്തുന്നതില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യന്‍ ഷിപ്പിങ് കമ്പനിക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇന്ത്യ ആസ്ഥാനമായുള്ള ഗബ്ബാരോ ഷിപ്പ് സര്‍വീസസിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഉപരോധം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്. ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇടപാടില്‍ പ്രവര്‍ത്തിച്ചുവെന്നാണ് അമേരിക്കന്‍ കമ്പനിയുടെ ആരോപണം.

ഇറാനിലെ അനധികൃത പെട്രോളിയത്തെ ലോകമെമ്പാടും ഗോസ്റ്റ് ഫ്‌ളീറ്റ് എത്തിക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി എടുക്കുമെന്നും വാഷിങ്ടണ്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ കമ്പനിക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഗോസ്റ്റ് ഫ്‌ളീറ്റ് എന്ന പേര് വ്യക്തമാക്കുന്നത് തന്നെ രഹസ്യമായി ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്നതാണെന്നും അനധികൃതമായ ചരക്ക് വില്‍പന പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിലക്കില്‍ പറയുന്നുണ്ട്.

ഗബ്ബാരോയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ 50 ശതമാനം സ്ഥാപനങ്ങളെയും വ്യക്തികളെയും ഉള്‍പ്പെടുത്തിയതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റ് ഇന്‍ഫര്‍മേഷന്‍ പ്രൊവൈഡര്‍ സൗബ കോര്‍പ്പറേഷന്‍ഷന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഷിപ്പിങ് കമ്പനിയായ ഗബ്ബാരോയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണെന്ന് പറയുന്നുണ്ട്.

അതേസമയം ഒക്ടോബര്‍ ഒന്നിന് ഇസ്രഈലിനെതിരെ ഉണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന്റെ വ്യാപാര ബന്ധങ്ങള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇറാനുമായി പെട്രോളിയം വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ആറ് സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതായും ആറ് കപ്പലുകള്‍ തടഞ്ഞതായും അറിയിച്ചിരുന്നു.

ഇറാനിയന്‍ സമ്പത് വ്യവസ്ഥയുടെ ഭാഗമായി ഏത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായാലും വ്യക്തികളായാലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് അറിയിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു.

ഇത്തരത്തിലുള്ള വിലക്കുകളും ഉപരോധങ്ങളും ഇറാന്റെ മിസൈല്‍ പദ്ധതികളെ പ്രതിരോധിക്കുന്നതിനും നിഷേധിക്കുന്നതിനുമുള്ള നടപടികളാണെന്നാണ് യു.എസിന്റെ വിശദീകരണം. യു.എസിനെയും സഖ്യകക്ഷികളെയും ഭീഷണിപെടുത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങളാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Relations with Iran; US imposes sanctions on Indian shipping company

We use cookies to give you the best possible experience. Learn more