ആദ്യ മാസമുറയുണ്ടാവുന്നത് 10 വയസിലോ അതില്‍ താഴെയോ, അല്ലെങ്കില്‍ 17 വയസിലോ അതിനു മുകളിലോ ആണെങ്കില്‍ അവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹൃദ്രോഗത്തിനു പുറമേ സ്‌ട്രോക്ക്, അധിക രക്തസമ്മര്‍ദ്ദം എന്നിവയ്ക്കു സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
13ാം വയസില്‍ ആദ്യമാസമുറയുണ്ടാവുന്നതാണ് സുരക്ഷിതമെന്നും ഇവര്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡെക്‌സ്റ്റര്‍ കനോയിയുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടന്നത്.
ഗവേഷണത്തിന്റെ ഭാഗമായി 50നും 60നും ഇടയില്‍ പ്രായമുള്ള 13 ലക്ഷത്തോളം ആളുകളുടെ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചു. 13 വയസില്‍ ആദ്യമാസമുറയുണ്ടായവരെ അപേക്ഷിച്ച് മറ്റുള്ളവരില്‍ 27% പേര്‍ ഹൃദ്രോഗം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇവരില്‍ 16% ആളുകളാണ് സ്‌ട്രോക്ക് കാരണം മരിക്കുകയോ, ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയോ ചെയ്യപ്പെട്ടത്. 20% പേരില്‍ രക്തസമ്മര്‍ദ്ദമാണ് പ്രശ്‌നമായത്.