മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇന്‍ര്‍വ്യൂ ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രേഖ മേനോന്‍. മമ്മൂട്ടി വളരെ ജെനുവിനായ വ്യക്തിയാണെന്നും കുട്ടികളെ പറ്റി അദ്ദേഹം പറഞ്ഞ വാക്കുകള്‍ മറ്റാരും പറഞ്ഞ് കേട്ടിട്ടില്ലെന്നും രേഖ പറഞ്ഞു. മോഹന്‍ലാലിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ യാത്രകളെ പറ്റിയും ബ്ലോഗിനെ പറ്റിയുമാണ് സംസാരിച്ചതെന്നും റെഡ്.എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ രേഖ മേനോന്‍ പറഞ്ഞു.
മലയാള സിനിമയില്‍ ഏറ്റവും തുറന്ന് സംസാരിക്കുന്നത് ആരാണെന്ന ചോദ്യത്തിന് മമ്മൂക്ക എന്നാണ് രേഖ മറുപടി പറഞ്ഞത്. ‘ആകെപ്പാടെ ഒരു പ്രാവിശ്യമാണ് മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്തത്. സംസാരിക്കുന്നതില്‍ ജെനുവിനിറ്റിയുണ്ട്. ചില വാക്കുകള്‍ ഊന്നിപ്പറയും. അഭിനയത്തിന്റെ കാര്യങ്ങള്‍ പെക്കൂലിയറായും പെര്‍ട്ടിനന്റായും സംസാരിക്കും.
കുട്ടികളുടെ കൂടെ അഭിനയിക്കുമ്പോള്‍ എങ്ങനെയാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. കുട്ടികള്‍ക്ക് അവരവരുടേതായ വ്യക്തിത്വമുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരാളും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. നമുക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. എന്റെ ഇന്റര്‍വ്യൂ ശ്രദ്ധിച്ചാല്‍ മനസിലാവും, ഞാന്‍ അങ്ങനെ കുത്തിക്കുത്തി ചോദ്യങ്ങള്‍ ചോദിക്കാറില്ല.
ലൂസിഫറിന്റെ സമയത്താണ് അവസാനം മോഹന്‍ലാലിനെ ഇന്റര്‍വ്യൂ ചെയ്തത്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. നന്നായി സംസാരിച്ചു. നല്ല രസമായിരുന്നു. അന്നാണ് ആദ്യമായി ട്രാവലിന്റെ കാര്യം എന്നോട് സംസാരിച്ചത്. ബ്ലോഗിന്റെ കാര്യവും കുക്കിങ്ങിന്റെ കാര്യവും എന്നോട് സംസാരിച്ചു.
പൃഥ്വിരാജിന്റെ സ്‌ക്രിപ്റ്റിങ്ങിനെ കുറിച്ച് പറഞ്ഞു. രാജു വളരെ ഡീറ്റെയ്ല്‍ഡായാണ് സ്‌ക്രിപ്റ്റ് ചെയ്യുന്നത്. അങ്ങനെ വേണം സ്‌ക്രിപ്റ്റ് എഴുതാന്‍ എന്ന് പറഞ്ഞു. അന്ന് നല്ല രസമായിട്ട് സംസാരിച്ചു,’ രേഖ മേനോന്‍ പറഞ്ഞു.
Content Highlight: rekha menon about mohanlal and mammootty