1986ല്‍ പുറത്തിറങ്ങിയ കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് രേഖ. ഭാരതിരാജയായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. പിന്നീട് സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെ നടി മലയാള സിനിമയിലും അഭിനയിക്കാന്‍ തുടങ്ങി.
മോഹന്‍ലാല്‍, കമല്‍ ഹാസന്‍, രജിനികാന്ത് തുടങ്ങിയ മികച്ച താരങ്ങളുടെ നായികയാവാന്‍ രേഖക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ കമല്‍ ഹാസനെ കുറിച്ചും രജിനികാന്തിനെ കുറിച്ചും പറയുകയാണ് രേഖ. കമല്‍ ഹാസന്റെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് വിസ്മയം കൊണ്ടിട്ടുണ്ടെന്നാണ് നടി പറയുന്നത്.
കമല്‍ ഹാസന്‍ ‘ദി റിയല്‍ സകലകലാവല്ലഭന്‍’ ആണെന്നും രേഖ പറഞ്ഞു. നടന്‍ രജിനികാന്തില്‍ നിന്നും കുറേയേറെ നല്ല ശീലങ്ങള്‍ പഠിക്കാനുണ്ടെന്നും ഒരു പ്രൊഡക്ഷന്‍ ബോയ് ചായ കൊണ്ടുവന്ന് കൊടുക്കുകയാണെങ്കില്‍ പോലും അദ്ദേഹം ബഹുമാനത്തോടെ ഇരിക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേല്‍ക്കുമെന്നും നടി പറഞ്ഞു.
കമല്‍ ഹാസനെ കണ്ട് താന്‍ എങ്ങനെ അത്ഭുതപ്പെട്ടുവോ അതുപോലെ തന്നെയാണ് രജിനികാന്തെന്നും രേഖ കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘കമല്‍ സാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. പാട്ട്. ഡാന്‍സ്, എഴുത്ത്, സംവിധാനം, മേക്കപ്പ് എന്നിങ്ങനെ എല്ലാത്തിലും പെര്‍ഫെക്ടാണ് കമലഹാസന്‍ സാര്‍. ദി റിയല്‍ സകലകലാവല്ലഭന്‍.
രജിനി സാര്‍ ബെസ്റ്റ് ഹ്യൂമന്‍ ബീയിങ്ങാണ്. അദ്ദേഹത്തില്‍ നിന്നും കുറേയേറെ നല്ല ശീലങ്ങള്‍ പഠിക്കാനുണ്ട്. ഒരു പ്രൊഡക്ഷന്‍ ബോയ് ചായ കൊണ്ടുവന്ന് കൊടുക്കുകയാണെങ്കില്‍ പോലും അദ്ദേഹം ബഹുമാനത്തോടെ ഇരിക്കുന്ന സ്ഥലത്ത് നിന്നും എഴുന്നേല്‍ക്കും.
അങ്ങനെ എഴുന്നേറ്റ് നിന്നുകൊണ്ട് മാത്രമേ അദ്ദേഹം അത് വാങ്ങിക്കുകയുള്ളൂ. താന്‍ കഷ്ടപ്പെട്ട് വന്ന വഴി അദ്ദേഹം ഒരിക്കലും മറന്നിട്ടില്ല, മറക്കുകയുമില്ല. കമലിനെ കണ്ട് ഞാന്‍ എങ്ങനെ അത്ഭുതപ്പെട്ടുവോ അതുപോലെ തന്നെയാണ് രജിനിയും,’ രേഖ പറഞ്ഞു.
Content Highlight: Rekha Harris Talks About Rajinikanth And Kamal Haasan