മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേഖ. ഭാരതിരാജ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ എത്തിയ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു നടിയുടെ ആദ്യ മലയാള ചിത്രം.
പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായി നിരവധി മലയാള സിനിമകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്മാര്‍ ആരെല്ലാമാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടി. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേഖ.
തനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് നടി പറയുന്നത്. അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയ ആണെന്നും അദ്ദേഹത്തിന്റെ അഭിനയം നോക്കി ധാരാളം പഠിക്കാനുണ്ടെന്നും രേഖ പറഞ്ഞു. നസ്രുദീന്‍ ഷാ, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കമല്‍ ഹാസന്‍, സത്യരാജ്, രഘുവരന്‍ എന്നിവരെ കുറിച്ചും നടി സംസാരിച്ചു.
‘എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍ സാറാണ്. അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയയാണ്. അദ്ദേഹത്തിന്റെ അഭിനയം നോക്കി ധാരാളം പഠിക്കാം. അടുത്തത് നസ്രുദീന്‍ ഷാ, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കമല്‍ സാര്‍ പിന്നെ സത്യരാജ് സാര്‍.
എന്നോടൊപ്പം അഭിനയിച്ചവരില്‍ രഘുവരന്‍ സാര്‍ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എന്നെ എപ്പോഴും എന്‍കറേജ് ചെയ്യുമായിരുന്നു. ‘നീ എന്തിനാണ് എപ്പോഴും സോഫ്റ്റായ ക്യാരക്ടറുകള്‍ മാത്രം ചെയ്യുന്നത്? സംവിധായകരോട് പറയൂ. നിനക്ക് വെറൈറ്റി ഓഫ് റോള്‍ ചെയ്യാന്‍ കഴിയും’ എന്ന് കാണുമ്പോഴൊക്കെ പറയുമായിരുന്നു,’ രേഖ പറയുന്നു.
Content Highlight: Rekha Harris Talks About Mohanlal