തിരുവനന്തപുരം: മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് രജിഷയ്ക്കായിരുന്നില്ലെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആ അവാര്‍ഡിന് അര്‍ഹ സുരഭിയായിരുന്നെന്നും ഔസേപ്പച്ചന്‍ പറയുന്നു.
പൊതുവില്‍ ഇത്തവണത്തെ ജ്യൂറി അര്‍ഹതയുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. എന്നാല്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭിയാണ് അര്‍ഹിച്ചിരുന്നത്.
മിന്നാമിനുങ് ദ ഫയര്‍ ഫ്‌ളൈ എന്ന ചിത്രത്തിലെ സുരഭിയുടെ പ്രകടനം അത്രയേറെ ശക്തവും തീവ്രവുമായിരുന്നു. സുരഭിയുടെ അഭിനയം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത് ഞാനായിരുന്നു. സിനിമയുടെ ഏതാനും ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ സുരഭിയെ വിളിച്ച് പറഞ്ഞത് ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത് എന്നാണ്. അതെ അത്ര മനോഹരമായിരുന്നു സുരഭിയുടെ അഭിനയം- ഔസേപ്പച്ചന്‍ പറയുന്നു.
സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിന് സുരഭി പ്രത്യേക ജൂറി പരാമര്‍ശത്തിനപ്പുറം മികച്ച നടിയ്ക്കുള്ള അവാര്‍ഡ് അര്‍ഹിച്ചിരുന്നു.
Dont Miss രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയതിന് 1600രൂപ പിഴ
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ രജിഷ നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രത്തിന് കാര്യമായ അഭിനയ സാധ്യതകളില്ലായിരുന്നു. മാത്രമല്ല അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ നാല് കഥാപാത്രങ്ങളില്‍ ഒന്നു മാത്രമായിരുന്നു അത്.
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന് പ്രധാന്യം നല്‍കിയില്ല എന്നൊരഭിപ്രായം തനിക്കുണ്ടെന്നും ഔസേപ്പച്ചന്‍ പറയുന്നു.