‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലെ എലിസബത്തിനെ അത്രപെട്ട് ആരും മറക്കാനിടയില്ല. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സാധിച്ചൊരു നായികയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിക്കുകയുമുണ്ടായി.
ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായതിന് ശേഷമാണ് രജിഷ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ മലയാളികളുടെ മനസിലിടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്.
‘എല്ലാം ശരിയാകും’ എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ച് രജിഷ സംസാരിക്കുന്നത്.
ചിത്രത്തില്‍ സിദ്ദിഖിന്റെ മകളായി അഭിനയിക്കാന്‍ സാധിച്ചത് വളരെ നല്ലൊരു അനുഭവമായിരുന്നുവെന്ന് രജിഷ പറയുന്നു. ‘ചാക്കോ മാഷിന്റെ മോളാണ് ആന്‍സി. വളരെ സട്രോങ്ങായിട്ടുള്ള അച്ഛന്‍ മകള്‍ ബന്ധമാണ് സിനിമ പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് പുതിയൊരു അനുഭവമായിരുന്നു. അദ്ദേഹം അസാധ്യനായിട്ടുള്ളൊരു അഭിനേതാവാണ്. അതിന്റെ കൂടെ തന്നെ നന്നായി കഥ പറയുകയും ചെയ്യും’ രജിഷ പറയുന്നു.
തിരക്കഥകള്‍ വായിച്ചതിന് ശേഷം മാത്രമേ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളുവെന്നും കഥാപാത്രത്തെ പരിഗണിച്ചായിരിക്കും സിനിമ ചെയ്യുന്നതെന്നും താരം പറയുന്നു.
”ഒരാള്‍ കഥ പറയാന്‍ വിളിക്കുകയാണെങ്കില്‍ ആദ്യം പറയുക കഥയുടെ സിനോപ്സിസ് അയക്കാനായിരിക്കും. സിനോപ്സിസ് വായിച്ചതിന് ശേഷം ആ കഥ നമുക്ക് വര്‍ക്ക് ആവുന്നുണ്ടെങ്കില്‍ നമ്മള്‍ ഏത് ലൊക്കേഷനില്‍ ആണെന്നെല്ലാം നോക്കിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം മാത്രമേ സിനിമ ചെയ്യാറുള്ളു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അത് നമുക്ക് എത്രത്തോളം വര്‍ക്ക് ആവുന്നുണ്ടെന്ന് നോക്കും. കഥാപാത്രത്തിന് എത്ര സ്‌ക്രീന്‍ ടൈം കിട്ടുന്നു എന്നതിലുപരി ആ കഥാപാത്രം സിനിമയില്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് നോക്കും,” താരം പറയുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥയില്‍ ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, രജിഷ വിജയന്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് നായര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഔസേപ്പച്ചന്‍ സംഗീതം പകരുന്ന ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത കൂടെ ഈ ചിത്രത്തിനുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം