മമ്മൂട്ടി + ഇക്ക = മമ്മൂക്ക
ലാല്‍ + ഏട്ടന്‍ = ലാലേട്ടന്‍
ജയറാം + ഏട്ടന്‍ = ജയറാമേട്ടന്‍
സുരേഷ് ഗോപി + സര്‍ = സുരേഷ് ഗോപീസര്‍
ദിലീപ് + ഏട്ടന്‍ = ദിലീപേട്ടന്‍
ജഗതി + എട്ടന്‍ = അമ്പിളിച്ചേട്ടന്‍
യേശുദാസ് + ഏട്ടന്‍ + സര്‍ = ദാസേട്ടന്‍/ ദാസ് സാര്‍
ജയചന്ദ്രന്‍ + ഏട്ടന്‍ = ജയേട്ടന്‍
സുജാത + ചേച്ചി = സുജാതേച്ചി
ഇന്ദ്രന്‍സ് = ഇന്ദ്രന്‍സ്
കലാഭവന്‍ മണി = മണി
വിനായകന്‍ = താന്‍/ നീ/ നിന്റെ
സിനിമയില്‍ ജാതി/ നിറം/ പൈസ ഒക്കെ ഉണ്ടോ? ഏട്ടന്‍, സര്‍, ചേട്ടന്‍, ഏച്ചി എന്നൊക്കെ ജനം കൊടുക്കുന്ന പദവി അല്ല. അത് അവരുടെ കഴിവ് കൊണ്ടല്ലെ എന്നൊക്കെ ഇതിന്റെ താഴെ കമന്റിടുന്നവരോടുള്ള മുന്നറിയിപ്പ്.
വിനായകന്‍ ഇനി ഓസ്‌കാര്‍ വാങ്ങിച്ചാലും നിങ്ങള്‍ താന്‍/ നീ/ നിന്റെ എന്നൊക്കെ മാത്രമേ വിളിക്കുകയുള്ളു. കാരണം മലയാളിക്ക് തൊലിപ്പുറമേ മാത്രമേ ഉള്ളൂ പുരോഗമന ചിന്താഗതിയൊക്കെ. ഉള്ളില്‍ ഇപ്പോഴും വൃത്തികെട്ട ജാതി കോമരങ്ങള്‍ ആണ്. എനിക്ക് അറിയാം. കാരണം ഞാന്‍ ദളിതാണ്.
മനപ്പൂര്‍വ്വം ആണ് ഈ ചിത്രം തെരഞ്ഞടുത്തത്. ഇത് കണ്ടിട്ട് ചൊറിച്ചില്‍ വരുന്നവര്‍ക്ക് Burnol വാങ്ങിക്കാം.
Content Highlight: Rejimon Kuttappan writes about the controversies related to actor Vinayakan and the caste politics