വിനായകന്‍ ഇനി ഓസ്‌കാര്‍ വാങ്ങിച്ചാലും നിങ്ങള്‍ താന്‍/ നീ/ നിന്റെ എന്നൊക്കെ മാത്രമേ വിളിക്കുകയുള്ളു. കാരണം മലയാളിക്ക് തൊലിപ്പുറമേ മാത്രമേ ഉള്ളൂ പുരോഗമന ചിന്താഗതിയൊക്കെ. ഉള്ളില്‍ ഇപ്പോഴും വൃത്തികെട്ട ജാതി കോമരങ്ങള്‍ ആണ്.
മമ്മൂട്ടി + ഇക്ക = മമ്മൂക്ക
ലാല്‍ + ഏട്ടന്‍ = ലാലേട്ടന്‍
ജയറാം + ഏട്ടന്‍ = ജയറാമേട്ടന്‍
സുരേഷ് ഗോപി + സര്‍ = സുരേഷ് ഗോപീസര്‍
ദിലീപ് + ഏട്ടന്‍ = ദിലീപേട്ടന്‍
ജഗതി + എട്ടന്‍ = അമ്പിളിച്ചേട്ടന്‍
സിനിമയില്‍ ജാതി/ നിറം/ പൈസ ഒക്കെ ഉണ്ടോ? ഏട്ടന്‍, സര്‍, ചേട്ടന്‍, ഏച്ചി എന്നൊക്കെ ജനം കൊടുക്കുന്ന പദവി അല്ല. അത് അവരുടെ കഴിവ് കൊണ്ടല്ലെ എന്നൊക്കെ ഇതിന്റെ താഴെ കമന്റിടുന്നവരോടുള്ള മുന്നറിയിപ്പ്.
വിനായകന്‍ ഇനി ഓസ്‌കാര്‍ വാങ്ങിച്ചാലും നിങ്ങള്‍ താന്‍/ നീ/ നിന്റെ എന്നൊക്കെ മാത്രമേ വിളിക്കുകയുള്ളു. കാരണം മലയാളിക്ക് തൊലിപ്പുറമേ മാത്രമേ ഉള്ളൂ പുരോഗമന ചിന്താഗതിയൊക്കെ. ഉള്ളില്‍ ഇപ്പോഴും വൃത്തികെട്ട ജാതി കോമരങ്ങള്‍ ആണ്. എനിക്ക് അറിയാം. കാരണം ഞാന്‍ ദളിതാണ്.
മനപ്പൂര്‍വ്വം ആണ് ഈ ചിത്രം തെരഞ്ഞടുത്തത്. ഇത് കണ്ടിട്ട് ചൊറിച്ചില്‍ വരുന്നവര്‍ക്ക് Burnol വാങ്ങിക്കാം.
Content Highlight: Rejimon Kuttappan writes about the controversies related to actor Vinayakan and the caste politics
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ആസ്ഥാനമായ ഇക്വിഡത്തിന്റെ ഇന്ത്യ അറബ് ഗള്‍ഫ് സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍. കൂടാതെ ലേബര്‍ മൈഗ്രേഷനിലെ പനോസ്-ഐ.എല്‍.ഒ ഫെലോയുമാണ്.