| Tuesday, 10th December 2013, 3:04 pm

പ്രതികള്‍ക്ക് ഫോണ്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് കെ.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: ജയിലിലെ പ്രതികള്‍ക്ക് ഫോണ്‍ സൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് കെ.ടി തോമസ്. ഫോണ്‍ സംഭാഷണം നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും കെ.ടി തോമസ് പറഞ്ഞു.

വീട്ടുകാരോട് പ്രതികള്‍ മൊബൈലില്‍ സംസാരിക്കരുതെന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് താന്‍ കരുതുന്നതെന്നും കെ.ടി തോമസ് പറഞ്ഞു.

പ്രതികള്‍ക്ക് നല്ല ഭക്ഷണം നല്‍കരുതെന്നും അവരെ ടി.വി കാണിക്കരുതെന്ന് പറയുന്നതും ബ്രിട്ടീഷുകാരുടെ കാലത്തെ നിയമമാണ്.

സഞ്ചാര സ്വാതന്ത്രം മാത്രമാണ് പ്രതികള്‍ക്ക് നിഷേധിച്ചിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കുന്നതും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടുന്നത് ഒഴിവാക്കുന്നത് നിരീക്ഷിക്കാനും സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതായുള്ള വാര്‍ത്ത വന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കെ.ടി തോമസിന്റെ പരാമര്‍ശം. ഇന്ത്യാവിഷനാണ് വാര്‍ത്ത നല്‍കിയത്.

We use cookies to give you the best possible experience. Learn more