|

'പടച്ചോന്റെ ചിത്ര പ്രദര്‍ശന'ത്തിന്റെ രചയിതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വീണ്ടും അന്വേഷണം; അന്വേഷിക്കുന്നത് പട്ടാമ്പി സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടാമ്പി: “പടച്ചോന്റെ ചിത്ര പ്രദര്‍ശനം” എന്ന പുസ്തകത്തിന്റെ രചയിതാവായ പി. ജിംഷാറിന് മര്‍ദ്ദനമേറ്റ കേസ് പുനരന്വേഷിക്കുന്നു. പട്ടാമ്പി സി.ഐയ്ക്കാണ് അന്വേഷണ ചുമതല. കേസ് ആദ്യമന്വേഷിച്ചത് ചാലിശ്ശേരി എസ്.ഐ ആയിരുന്നു.

മുഖ്യമന്ത്രിയ്ക്ക് ജിംഷാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതി പാലക്കാട് എസ്.പി കേട്ടുവെന്ന് ജിംഷാര്‍ പറഞ്ഞു. കേസ് അന്വേഷണം അവസാനിപ്പിച്ചതായി ചാലിശ്ശേരി സി.ഐ നേരത്തേ ടെലിവിഷന്‍ ചാനലുകളിലൂടെ പറഞ്ഞിരുന്നു.


Also Read: കുണ്ടറയിലെ 36-കാരന്റെ ആത്മഹത്യ കൊലപാതകമെന്ന് തെളിഞ്ഞു; വീഴ്ച വരുത്തിയത് ഇപ്പോള്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍


ഇതിനെ തുടര്‍ന്നാണ് ജിംഷര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കാണ് ജിംഷാര്‍ പരാതി നല്‍കിയത്.

2016 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീട്ടില്‍ പോകാന്‍ നില്‍ക്കുകയായിരുന്ന ജിംഷാറിനെ “നീ പടച്ചോനെ കുറിച്ച് എഴുതും അല്ലേടാ” എന്ന് ചോദിച്ച് കൊണ്ട് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. “പടച്ചോന്റെ ചിത്ര പ്രദര്‍ശനം” എന്ന പുസ്തകത്തിന്റെ കവര്‍ നേരത്തേ ജിംഷാര്‍ വാട്ട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ജിംഷാറിന് വാട്ട്‌സ്ആപ്പിലൂടെ നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.