സംവരണം കഴിവില്ലാത്തവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന എന്തോ ഒരു സംവിധാനമാണെണ് എന്ന അബ്ദുറഹ്മാന്റെ സമീപനമാണ്. അദ്ദേഹം മനസിലാക്കേണ്ട ഒരു കാര്യം കഴിവില്ലാത്തവര്‍ക്ക് വേണ്ടിയിട്ടുള്ളതല്ല സംവരണം; മറിച്ച് കഴിവ് തെളിയിച്ചാലും തള്ളിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സംവരണത്തിന്റെ ഒരു പ്രൊട്ടക്ഷന്‍ ആവശ്യമായി വരുന്നതാണ് എന്നതാണ്.
എനിക്ക് തോന്നിയ ഒരു കാര്യം, സംവരണത്തിന്റെ സാങ്കേതികത അബ്ദുറഹ്മാന് ബോധ്യപ്പെട്ടെങ്കിലും സംവരണം അടിസ്ഥാനപരമായി ഉന്നയിക്കുന്ന രാഷ്ട്രീയയുക്തിയെ മനസിലാക്കുന്നതില്‍ അബ്ദുറ്ഹമാന്‍ പരിപൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വം അത് മറച്ചുവെക്കുന്നു എന്നാണ്.
| ഒപ്പിനിയന്‍ : സണ്ണി എം കപിക്കാട് |
ഒക്ടോബര്‍ 16ന് മാധ്യമം വെബ്‌സൈറ്റില്‍ എഴുതിയ “സംവരണം ഒരു വിയോജനം” എന്ന പേരില്‍ ഒ. അബ്ദുറഹ്മാന്‍ എഴുതിയ കുറിപ്പ്, സംവരണത്തിന്റെ മറുപുറം എന്ന നിലയ്ക്ക് ചില കാര്യങ്ങളാണ് ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ഈ മറുപുറം എന്ന നിലയില്‍ അദ്ദേഹം ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കാര്യവും കേരളത്തെ സംബന്ധിച്ചോ ഇന്ത്യയെ സംബന്ധിച്ചോ പുതിയ കാര്യമേയല്ല.
സവര്‍ണ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘപരിവാറടക്കമുള്ള സംവരണവിരുദ്ധശക്തികള്‍ കേരളത്തിലും ഇന്ത്യയില്‍തന്നെയും ദീര്‍ഘകാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ അബ്ദുറഹ്മാന്‍ ഈ ലേഖനത്തിലൂടെ നിര്‍വ്വഹിക്കുന്നത്. മാത്രവുമല്ല ഒരുപടി കൂടി കടന്ന് അവര്‍ പോലും ഉന്നയിക്കാന്‍ മടിക്കുന്ന അശ്ലീലങ്ങളാണ് എന്തോ പുതിയ കാര്യങ്ങളെന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ദീര്‍ഘകാലമായി മുസ്‌ലീങ്ങളുടെ ഒരു വിഭാഗമെന്ന നിലയില്‍, മുസ്‌ലീങ്ങളുടെ പൗരാവകാശത്തിന് വേണ്ടി നിലകൊള്ളുകയും ഇടത്-മുസ്‌ലീം ഐക്യത്തെ കുറിച്ച് ഇടയ്‌ക്കൊക്കെ സംസാരിക്കുകയും ചെയ്ത അബ്ദുറഹ്മാന്‍, സംഘപരിവാര്‍ ഒരു രാഷ്ട്രീയ അധികാരകേന്ദ്രമായി മാറിയ ഒരു കാലഘട്ടത്തില്‍, സംവരണ വിരുദ്ധമായ വാദങ്ങള്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയമായി തന്നെ പരിശോധിക്കപ്പെടേണ്ട കാര്യമാണ്.
ലേഖനത്തിലെ നിലപാടുകള്‍ “ഏതെങ്കിലും സംഘടനയുടെയോ സമുദായത്തിന്റെയോ മാധ്യമത്തിന്റെയോ അഭിപ്രായമല്ല”; തന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് അദ്ദേഹം ആ കുറിപ്പിന്റെ അവസാനം പറയുന്നുണ്ട്. അദ്ദേഹം വ്യക്തിപരമായി പുലര്‍ത്തുന്ന ഈ അഭിപ്രായം കേരളത്തോട് തുറന്നെഴുതുമ്പോള്‍ തീര്‍ച്ചയായും അതൊരു പൊതുവായ കാര്യമായിത്തന്നെയാണ് എടുക്കേണ്ടത്.
അബ്ദുറഹ്മാന്‍ ഇവിടെ ഉന്നയിക്കുന്ന ഓരോ വിഷയവും എടുത്ത് നമുക്ക് അതിന്റെ മറുപടി പറയാന്‍ പറ്റും. ഏതാണ്ട് എട്ടോളം അഭിപ്രായങ്ങളാണ് സംവരണം ഉണ്ടാക്കുന്ന കുഴപ്പങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ഈ എട്ടോളം കാര്യങ്ങളില്‍ ഒന്നിലും വസ്തുതകളുടെ പിന്തുണയോ കണക്കുകളുടെ പിന്‍ബലമോ ഇല്ല എന്നുള്ളതാണ് നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരുകാര്യം. അദ്ദേഹത്തിന് ഈ വിവരങ്ങളൊക്കെ എവിടെ നിന്നാണ് ലഭിച്ചിട്ടുള്ളത്?
കേരളം പോലൊരു സ്ഥലത്ത് ജീവിച്ചിരിക്കുന്ന സാമാന്യബോധമുള്ളൊരാള്‍ക്ക് പറയാന്‍ കഴിയാത്ത വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഒന്നൊന്നായി അബ്ദുറഹ്മാന്‍ ലേഖനത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ലേഖനത്തിന്റെ തുടക്കത്തില്‍ സംവരണം യഥാര്‍ത്ഥത്തില്‍ ആവശ്യമാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്.
എല്ലാവര്‍ക്കും ഒരേപോലെ നീതി ലഭ്യമാകുന്നില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് അസ്പൃശ്യ ജാതികള്‍ക്ക് (untouchable castes) നീതി ലഭ്യമേ അല്ല എന്ന തിരിച്ചറിവാണ്, അവര്‍ക്ക് ഒരു പോസിറ്റീവായ അഫേര്‍ഷന്‍ കൊടുത്തില്ലെങ്കില്‍, ഒരു പ്രത്യേകമായ പരിഗണന നല്‍കിയില്ലെങ്കില്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് സംവരണസങ്കല്‍പ്പം ഇന്ത്യന്‍ ചരിത്രത്തില്‍ രൂപംകൊള്ളുന്നത്.
എനിക്ക് തോന്നിയ ഒരു കാര്യം, സംവരണത്തിന്റെ സാങ്കേതികത അബ്ദുറഹ്മാന് ബോധ്യപ്പെട്ടെങ്കിലും സംവരണം അടിസ്ഥാനപരമായി ഉന്നയിക്കുന്ന രാഷ്ട്രീയയുക്തിയെ മനസിലാക്കുന്നതില്‍ അബ്ദുറ്ഹമാന്‍ പരിപൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വം അത് മറച്ചുവെക്കുന്നു എന്നാണ്.
യോഗ്യതയുള്ളവര്‍ക്ക് ആ സ്ഥാനം ലഭ്യമാകുമല്ലോ എന്ന് ലേഖനത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്. യോഗ്യതയുള്ളവര്‍ക്ക് യോഗ്യതകൊണ്ട് മാത്രം ഒരു സ്ഥാനവും ലഭ്യമാവില്ല എന്നൊരു യാഥാര്‍ത്ഥ്യത്തിലാണ് സംവരണം ആരംഭിക്കുന്നത്. അതായത് ഒരു ഗ്രേയ്ഡഡ് ഇനിക്വാലിറ്റി അഥവാ ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹം എന്ന നിലയ്ക്ക് നീതിയുടെ വിതരണം സ്വാഭാവികമല്ല എന്നതാണ് ഇന്ത്യ നേരിടുന്ന ഒരു പ്രശ്‌നം.
എല്ലാവര്‍ക്കും ഒരേപോലെ നീതി ലഭ്യമാകുന്നില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് അസ്പൃശ്യ ജാതികള്‍ക്ക് (untouchable castes) നീതി ലഭ്യമേ അല്ല എന്ന തിരിച്ചറിവാണ്, അവര്‍ക്ക് ഒരു പോസിറ്റീവായ അഫേര്‍ഷന്‍ കൊടുത്തില്ലെങ്കില്‍, ഒരു പ്രത്യേകമായ പരിഗണന നല്‍കിയില്ലെങ്കില്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് സംവരണസങ്കല്‍പ്പം ഇന്ത്യന്‍ ചരിത്രത്തില്‍ രൂപംകൊള്ളുന്നത്.
കേവലം ഏതെങ്കിലും ഉദ്യോഗം കിട്ടുന്നതിന്റേയോ, എം.പി-എം.എല്‍.എ സ്ഥാനം നേടുന്നതിന്റെയോ കാര്യം എന്നതിനുമപ്പുറം ഒരു ആധുനിക രാഷ്ട്രം അതിലെ മുഴുവന്‍ പൗരന്‍മാരേയും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുള്ള വളരെ ഗൗരവമായ രാഷ്ട്രീയ ആലോചനയുടെ ഒരു ഫലപ്രാപ്തിയാണ് സംവരണം പോലെയുള്ള ഒരു കോണ്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസം. ഇതിനെയൊരു കോണ്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസമായിത്തന്നെയാണ് നാം മനസിലാക്കേണ്ടത്.
സംവരണത്തിലൂടെ കഴിവും യോഗ്യതയുമില്ലാത്ത പിന്നോക്കക്കാരും പട്ടികജാതിക്കാരും എല്ലാ അവസരങ്ങളും തട്ടിക്കൊണ്ടുപോകുന്നു; സവര്‍ണര്‍ ജോലിയും യാതൊരു വരുമാനവുമില്ലാതെ അനാഥരായിരിക്കുന്നു എന്നുള്ളത് വര്‍ഷങ്ങളായി സംവരണവിരുദ്ധര്‍ സൃഷ്ടിക്കുന്ന ഒരു മിത്താണ്, ഒരു കള്ളത്തരമാണ്, ഒരു നുണയാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നമുക്കത് തെളിയിക്കാന്‍ പറ്റും.
ഇന്ത്യയിലെ സംവരണവിരുദ്ധര്‍ എല്ലാ കാലത്തും പറയുന്ന വാദം തന്നെയാണ് അബ്ദുറഹ്മാന്‍ ആദ്യമേ ഉപയോഗിക്കുന്നത്. ബുദ്ധിപരമായും യോഗ്യതയിലും എത്ര മികവ് പുലര്‍ത്തിയാലും സമൂഹത്തില്‍ മേല്‍ജാതിക്കാരായറിയപ്പെടുന്നവരുടെ തലമുറകള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നതാണ് ഒന്നാമത്തെ വാചകം. ഇത് വര്‍ഷങ്ങളായി സംവരണവിരുദ്ധര്‍ ഉന്നയിക്കുന്ന ഒരു കാര്യമാണ്.
അതായത് സംവരണത്തിലൂടെ കഴിവും യോഗ്യതയുമില്ലാത്ത പിന്നോക്കക്കാരും പട്ടികജാതിക്കാരും എല്ലാ അവസരങ്ങളും തട്ടിക്കൊണ്ടുപോകുന്നു; സവര്‍ണര്‍ ജോലിയും യാതൊരു വരുമാനവുമില്ലാതെ അനാഥരായിരിക്കുന്നു എന്നുള്ളത് വര്‍ഷങ്ങളായി സംവരണവിരുദ്ധര്‍ സൃഷ്ടിക്കുന്ന ഒരു മിത്താണ്, ഒരു കള്ളത്തരമാണ്, ഒരു നുണയാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ നമുക്കത് തെളിയിക്കാന്‍ പറ്റും.
രണ്ട് കാര്യങ്ങളാണ് ഈ വാദഗതിയില്‍ അടങ്ങിയിരിക്കുന്നത്. ഒന്ന്, സംവരണം കഴിവില്ലാത്തവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന എന്തോ ഒരു സംവിധാനമാണ് എന്ന അബ്ദുറഹ്മാന്റെ സമീപനമാണ്. അദ്ദേഹം മനസിലാക്കേണ്ട ഒരു കാര്യം കഴിവില്ലാത്തവര്‍ക്ക് വേണ്ടിയിട്ടുള്ളതല്ല സംവരണം; മറിച്ച് കഴിവ് തെളിയിച്ചാലും തള്ളിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് സംവരണത്തിന്റെ ഒരു പ്രൊട്ടക്ഷന്‍ ആവശ്യമായി വരുന്നത് എന്നതാണ്.
കേരളത്തില്‍ ഏതെങ്കിലും ഒരു മേഖലയില്‍ അഡ്മിഷന്‍ – ഒരു വിദ്യാഭ്യാസ മേഖലയിലെ അഡ്മിഷനോ അല്ലെങ്കില്‍ ഉദ്യോഗത്തിനുള്ള അഡ്മിഷനോ – കിട്ടണമെങ്കില്‍ അതിന്റെ അടിസ്ഥാന യോഗ്യത പാസായിട്ടുള്ള അല്ലെങ്കില്‍ യോഗ്യത നേടിയിട്ടുള്ള പട്ടികജാതിക്കാര്‍ മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. അത് സവര്‍ണരോടൊപ്പം പരീക്ഷയെഴുതി തന്നെയാണ് ആ യോഗ്യത നേടുന്നത്. ഈ പരീക്ഷ എഴുതുന്നതിലോ മാര്‍ക്ക് നേടുന്നതിലോ ഒന്നും ഒരു സംവരണവുമില്ലെന്നുള്ള മിനിമം കാര്യമെങ്കിലും അബ്ദുറഹ്മാനെപ്പോലുള്ള മനുഷ്യര്‍ മനസിലാക്കേണ്ടതാണ്.
അങ്ങനെ ജയിച്ചുവന്നാലും കോളേജില്‍ അഡ്മിഷന്‍ കിട്ടില്ല എന്നതുകൊണ്ടാണ് അവിടെ സംവരണം വേണ്ടിവരുന്നത് എന്നത് ലളിതമായൊരു യുക്തിമാത്രമാണ്. ഇതുപോലും മനസിലാക്കാതെ, കഴിവില്ലാത്തവര്‍ക്ക് അവസരം കൊടുക്കുന്ന ഒരു കാര്യമായിട്ടാണ് അദ്ദേഹം സംവരണത്തെ കാണുന്നത്.
ഏഴ് ഐ.ഐ.ടികളില്‍ 1983ല്‍ പുറത്തുവന്ന ഒരു കണക്കുണ്ട്. ഈ കണക്കുപ്രകാരം 800 പട്ടികജാതിക്കാര്‍ക്കാണ് എല്ലാ ഐ.ഐ.ടികളിലുമായി ജോലിയുള്ളത്. ഈ 800 പട്ടികജാതിക്കാരില്‍ 796 പേര്‍ സ്‌കാവഞ്ചേഴ്‌സാണെന്നാണ് ആ കണക്ക് പുറത്തുകൊണ്ടുവന്നത്. ബാക്കി 4 പേര്‍ എല്‍.ഡി ക്ലര്‍ക്കുമാരും. ഇത് ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ കണക്കാണ്. ഇതൊന്നുമറിയാതെ അള്‍ഷിമേഴ്‌സ് ബാധിച്ച ഒരു മനുഷ്യനെപ്പോലെ അബ്ദുറഹ്മാന്‍ എന്താണ് സംസാരിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്ത കാര്യം.
ഇന്ത്യയിലെ കഴിവുള്ളവരെ സൃഷ്ടിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നു പറയുന്ന ഐ.ഐ.ടി. ഇന്ത്യന്‍ രാഷ്ട്രം നേരിട്ട് മുന്‍കൈ എടുത്ത് ഉണ്ടാക്കിയ സ്ഥാപനങ്ങളാണ് ഇന്ത്യയിലെ ഐ.ഐ.ടികള്‍. അതും ഏറ്റവും പ്രഗത്ഭരായ മനുഷ്യരെ സൃഷ്ടിക്കാന്‍ വേണ്ടിയിട്ട്. രാഷ്ട്രം കോടിക്കണക്കിന് രൂപ മുടക്കിയാണ് ഈ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നത്.
ഏഴ് ഐ.ഐ.ടികളില്‍ 1983ല്‍ പുറത്തുവന്ന ഒരു കണക്കുണ്ട്. ഈ കണക്കുപ്രകാരം 800 പട്ടികജാതിക്കാര്‍ക്കാണ് എല്ലാ ഐ.ഐ.ടികളിലുമായി ജോലിയുള്ളത്. ഈ 800 പട്ടികജാതിക്കാരില്‍ 796 പേര്‍ തോട്ടിപ്പണിക്കാരാണെന്നാണ് ആ കണക്ക് പുറത്തുകൊണ്ടുവന്നത്. ബാക്കി 4 പേര്‍ എല്‍.ഡി ക്ലര്‍ക്കുമാരും. ഇത് ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ കണക്കാണ്. ഇതൊന്നുമറിയാതെ അള്‍ഷിമേഴ്‌സ് ബാധിച്ച ഒരു മനുഷ്യനെപ്പോലെ അബ്ദുറഹ്മാന്‍ എന്താണ് സംസാരിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്ത കാര്യം.
അപ്പോള്‍ ഇങ്ങനെ ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരാന്‍ യോഗ്യതിയില്ലാത്തതുകൊണ്ടല്ല അവിടെ ഇപ്പോഴും ഒരു പ്രൊഫസറോ അസോസിയേറ്റ് പ്രഫസറോ ദളിത് വിഭാഗങ്ങളില്‍ നിന്നും ഇല്ലാത്തത്; മറിച്ച് അവിടെ റിസര്‍വേഷന്‍ എന്നൊരു സംവിധാനം ഇല്ലാത്തതുകൊണ്ടാണ്. ഇതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കൃത്യമായ കണക്ക് പുറത്തുവന്നിട്ടും അതൊന്നും കാണാതെ യോഗ്യതയില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് സംവരണം എന്ന സവര്‍ണന്റെ യുക്തിയെയാണ് അദ്ദേഹം പിന്തുടരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
കഴിവ്, മെറിറ്റ് എന്നൊരു സാധനം സമൂഹം നിര്‍മിച്ചെടുക്കുന്നതാണ്. It is not biological but it is sociological. ഇത് മനസിലാക്കേണ്ടുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്ന ഒരു കാര്യം കേരളത്തിലെ പരദേശ ബ്രാഹ്മണര്‍ അന്നത്തെ കാലഘട്ടത്തില്‍, 1800കളുടെ അവസാനത്തില്‍, നായന്മാരെ ഭരണത്തിന്റെ പ്രധാനപ്പെട്ട താക്കോല്‍സ്ഥാനത്ത് നിന്നും പുറത്തുനിര്‍ത്തിയത് മെറിറ്റിന്റെ കാര്യം പറഞ്ഞുകൊണ്ടാണ്, അഥവാ “നിങ്ങള്‍ക്ക് യോഗ്യതയില്ല” എന്ന് പറഞ്ഞുകൊണ്ടുതന്നെയാണ്.
രണ്ടാമത് അദ്ദേഹം പറയുന്ന ഒരു കാര്യം സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പിന്നാക്ക വിഭാഗങ്ങളെ അലസരും മത്സരരംഗത്ത് കഴിവുതെളിയിക്കുന്നതില്‍ വിമുഖരുമാക്കുന്നു എന്നുമാണ്. ഏറ്റവും ദാര്‍ഷ്ട്യം നിറഞ്ഞ ഒരു സവര്‍ണവാദമാണ് പട്ടികജാതിക്കാര്‍ സംവരണമുള്ളതുകൊണ്ട് അലസരായി മാറുന്നുവെന്നുള്ളത്. മനുഷ്യന്റെ കഴിവ് എന്ന് പറയുന്നത് അബ്ദുറഹ്മാന്‍ വിചാരിക്കുന്നതുപോലെ ആകാശത്ത് നിന്ന് പൊട്ടിവീഴുന്നതോ ജന്മംകൊണ്ടുമാത്രം നേടിയെടുക്കുന്നതോ അല്ല. സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് കഴിവ്.
അതായത് കഴിവ്, മെറിറ്റ് എന്നൊരു സാധനം സമൂഹം നിര്‍മിച്ചെടുക്കുന്നതാണ്. It is not biological but it is sociological. ഇത് മനസിലാക്കേണ്ടുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്ന ഒരു കാര്യം കേരളത്തിലെ പരദേശ ബ്രാഹ്മണര്‍ അന്നത്തെ കാലഘട്ടത്തില്‍, 1800കളുടെ അവസാനത്തില്‍, നായന്മാരെ ഭരണത്തിന്റെ പ്രധാനപ്പെട്ട താക്കോല്‍സ്ഥാനത്ത് നിന്നും പുറത്തുനിര്‍ത്തിയത് മെറിറ്റിന്റെ കാര്യം പറഞ്ഞുകൊണ്ടാണ്, അഥവാ “നിങ്ങള്‍ക്ക് യോഗ്യതയില്ല” എന്ന് പറഞ്ഞുകൊണ്ടുതന്നെയാണ്.
ഒരു ദേശസ്ഥ ബ്രാഹ്മണന്‍ അന്ന് വെല്ലുവിളിച്ചത് അന്നത്തെ “മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഒരു നായര്‍ പോയി ബി.എ എടുത്തു വന്നാല്‍ ഞാന്‍ എന്റെ മീശ വടിച്ചുമാറ്റാം” എന്നാണ്. ഇത്തരം ചരിത്രമുള്ള സ്ഥലമാണ് കേരളം. ഇവിടെ ഇരുന്നുകൊണ്ട് യോഗ്യത എന്നുപറഞ്ഞാല്‍ അത് ജന്മംകൊണ്ട് ഉണ്ടാകുന്നതാണ് എന്നാണര്‍ത്ഥം. അത് സവര്‍ണര്‍ക്ക് മാത്രം ഉള്ളതാണെന്ന് അബ്ദുറഹ്മാന് എങ്ങനെയാണ് പറയാന്‍ പറ്റുന്നത്?
മറ്റുള്ള ജാതികള്‍കൂടി സംവരണം ചോദിക്കുന്നത് മൂലം 60 ശതമാനമായിപ്പോയി പല സംസ്ഥാനങ്ങളിലും സംവരണം എന്നാണ് അബ്ദുറഹ്മാന്റെ മറ്റൊരു വാദം. അതുകൊണ്ട് മെറിറ്റ് അടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള ഒരു സാധ്യത കുറഞ്ഞു വന്നു എന്നാണ് അദ്ദേഹം പറയുന്നത്. അബ്ദുറഹ്മാന്‍ എന്താണ് ഈ മെറിറ്റ് എന്നൊക്കെ പറയുന്നത്? അദ്ദേഹം പറയുന്ന സംസ്ഥാനങ്ങളില്‍ ഏതാണ്ട് 85 ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങള്‍ക്കാണ് ഈ 60 ശതമാനം റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മെറിറ്റ് എന്ന പേരില്‍ 15 ശതമാനം എപ്പോഴും കൈവശം വെച്ചിരിക്കുന്നത് സവര്‍ണരാണ് എന്നുള്ളത് വളരെ വ്യക്തമാണ്. അതിന് തെളിവുകളുണ്ട്.
സവര്‍ണവിഭാഗങ്ങള്‍ അവരുടെ ജനസംഖ്യയേക്കാള്‍ വളരെ വളരെ കൂടുതല്‍ ഉദ്യോഗവും സര്‍ക്കാര്‍ പ്രാതിനിധ്യവും നിയമസഭയിലും പാര്‍ലമെന്റിലുമെല്ലാം അധികം പ്രാതിനിധ്യവും കൈവശം വെച്ചിട്ടുണ്ട് എന്നുള്ളത് കൃത്യമായ കണക്കുകള്‍ പ്രകാരം തന്നെ വസ്തുതാപരമായി ശരിയായിരിക്കെ പട്ടികജാതിക്കാര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും കൂടി 60 ശതമാനം സംവരണമാക്കിയത് എന്തോ വലിയ കുഴപ്പമായിപ്പോയെന്നും അതുകൊണ്ട് ഓപ്പണ്‍ മെറിറ്റില്‍ മത്സരിക്കാന്‍ പറ്റുന്നില്ല എന്നും പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്ന കാര്യമേയല്ല. അബ്ദുറഹ്മാന്റെ ചെറിയ കുറിപ്പിന്റെ മുഖമുദ്ര പട്ടികജാതി വിരുദ്ധതയും അതോടൊപ്പം തന്നെ സ്ത്രീ വിരുദ്ധതയുമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്
ഗുജറാത്തില്‍ പട്ടേല്‍ സംവരണസമരത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍
1990കളില്‍ കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ സമുദായ പ്രാതിനിധ്യത്തിന്റെ കണക്ക് വന്നിട്ടുണ്ട്. ഈ കണക്ക് പ്രകാരം കേരളത്തിലെ ഗസറ്റഡ് ഉദ്യോഗങ്ങളില്‍ 32.86 ശതമാനവും നായന്‍മാരാണ് കൈവശംവെച്ചിരിക്കുന്നത്. അക്കാലത്ത് കേരളത്തിലെ ഗസറ്റഡ് ഉദ്യോഗങ്ങളില്‍ നാല് ശതമാനം മാത്രമാണ് മുസ്‌ലീങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. ഈ മുസ്‌ലീങ്ങള്‍ മുഴുവന്‍ യോഗ്യത കുറഞ്ഞവരാണെന്നാണോ അബ്ദുറഹ്മാന്‍ പറയുന്നത്?
സവര്‍ണവിഭാഗങ്ങള്‍ അവരുടെ ജനസംഖ്യയേക്കാള്‍ വളരെ വളരെ കൂടുതല്‍ ഉദ്യോഗവും സര്‍ക്കാര്‍ പ്രാതിനിധ്യവും നിയമസഭയിലും പാര്‍ലമെന്റിലുമെല്ലാം അധികം പ്രാതിനിധ്യവും കൈവശം വെച്ചിട്ടുണ്ട് എന്നുള്ളത് കൃത്യമായ കണക്കുകള്‍ പ്രകാരം തന്നെ വസ്തുതാപരമായി ശരിയായിരിക്കെ പട്ടികജാതിക്കാര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും കൂടി 60 ശതമാനം സംവരണമാക്കിയത് എന്തോ വലിയ കുഴപ്പമായിപ്പോയെന്നും അതുകൊണ്ട് ഓപ്പണ്‍ മെറിറ്റില്‍ മത്സരിക്കാന്‍ പറ്റുന്നില്ല എന്നും പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്ന കാര്യമേയല്ല.
അബ്ദുറഹ്മാന്റെ ചെറിയ കുറിപ്പിന്റെ മുഖമുദ്ര പട്ടികജാതി വിരുദ്ധതയും അതോടൊപ്പം തന്നെ സ്ത്രീ വിരുദ്ധതയുമായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. സംവരണ മണ്ഡലങ്ങളിലെ സമ്മതിദായകര്‍ക്ക് പതിറ്റാണ്ടുകളോളം പ്രത്യേക ജാതികളില്‍ പിറന്നവരെ മാത്രമേ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നുള്ളൂ. ഇത് പൗരാവകാശ നിഷേധമായിട്ടാണ് അബ്ദുറഹ്മാന്‍ മനസിലാക്കുന്നത്.
വണ്ടൂരിന്റെ കാര്യം അദ്ദേഹം പ്രത്യേകം എടുത്ത് പറയുന്നുണ്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഒരു പട്ടികജാതി മണ്ഡലമാണ്, അത് വലിയ കുഴപ്പമായിപ്പോയെന്നാണ് അബ്ദുറഹ്മാന്‍ പറയുന്നത്. അദ്ദേഹം മനസിലാക്കേണ്ട ഒരു കാര്യം മലപ്പുറം ജില്ല ഉണ്ടായതിന് ശേഷം വര്‍ഷങ്ങളായിട്ട് മുസ്‌ലീങ്ങളെ മാത്രം തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്ന എത്രയോ നിയോജകമണ്ഡലങ്ങള്‍ മലപ്പുറത്തുണ്ട് എന്നതാണ്. ആ നിയോജകമണ്ഡലങ്ങളില്‍ പട്ടികജാതിക്കാരും നായന്‍മാരും മറ്റു ജാതിക്കാരും ഉണ്ട്. അവരുടെ അസ്‌കിതയെ കുറിച്ച്, അവരുടെ ഒരു ഇറിറ്റേഷനെ കുറിച്ച് എന്തുകൊണ്ടാണ് അബ്ദുറഹ്മാന്‍ മനസിലാക്കാത്തത്?
കേരളത്തില്‍ മധ്യതിരുവിതാംകൂറില്‍ പാലാ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായിട്ട് ഒരു സമുദായത്തില്‍ നിന്നല്ല; ഒരു വ്യക്തിയെ, കെ.എം മാണിയെ മാത്രമാണ് പാലക്കാര്‍ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനകത്തൊന്നും ഒരു കുഴപ്പവും കാണാത്ത ഈ മനുഷ്യന്‍ വണ്ടൂര്‍ പട്ടികജാതിക്കാരെ തിരഞ്ഞെടുത്തത് വലിയ കുറ്റമായി എടുത്ത് കാണിക്കുകയാണ്. സംവരണ പ്രശ്‌നം കുറച്ചുകൂടി ഗൗരവമായി കാണേണ്ടതിന് പകരം സംഘപരിവാര്‍ ശക്തികള്‍ക്ക് ആഹ്ലാദം ഉണ്ടാക്കുന്ന ചില വാദഗതികളാണ് അബ്ദുറഹ്മാന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. മറ്റൊരു കാര്യം കൂടി ഇതില്‍ കൂട്ടിവായിക്കണം. അതായത് പാലക്കാടും തൃശൂരും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ ഉള്ള ജില്ലകൂടിയാണ് മലപ്പുറം എന്ന സംഗതികൂടി അബ്ദുറഹ്മാന്‍ മറന്നുപോകരുത്.
കേരളത്തില്‍ മധ്യതിരുവിതാംകൂറില്‍ പാലാ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായിട്ട് ഒരു സമുദായത്തില്‍ നിന്നല്ല; ഒരു വ്യക്തിയെ, കെ.എം മാണിയെ മാത്രമാണ് പാലക്കാര്‍ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്. ഇതിനകത്തൊന്നും ഒരു കുഴപ്പവും കാണാത്ത ഈ മനുഷ്യന്‍ വണ്ടൂര്‍ പട്ടികജാതിക്കാരെ തിരഞ്ഞെടുത്തത് വലിയ കുറ്റമായി എടുത്ത് കാണിക്കുകയാണ്. സംവരണ പ്രശ്‌നം കുറച്ചുകൂടി ഗൗരവമായി കാണേണ്ടതിന് പകരം സംഘപരിവാര്‍ ശക്തികള്‍ക്ക് ആഹ്ലാദം ഉണ്ടാക്കുന്ന ചില വാദഗതികളാണ് അബ്ദുറഹ്മാന്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. മറ്റൊരു കാര്യം കൂടി ഇതില്‍ കൂട്ടിവായിക്കണം. അതായത് പാലക്കാടും തൃശൂരും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാര്‍ ഉള്ള ജില്ലകൂടിയാണ് മലപ്പുറം എന്ന സംഗതികൂടി അബ്ദുറഹ്മാന്‍ മറന്നുപോകരുത്.
സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം കൊടുത്തത് വലിയ അത്യാഹിതമായിപ്പോയി എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. 50 ശതമാനം സ്ത്രീകള്‍ ജനസംഖ്യ ഉണ്ടായിരിക്കേ അവര്‍ക്ക് 50 ശതമാനം റിസര്‍വേഷന്‍ കൊടുത്തത് എങ്ങനെയാണ് അത്യാഹിതമായിപ്പോകുന്നത്?
രണ്ട് കാരണങ്ങളാണ് അദ്ദേഹം പറയുന്നത്. ഒന്ന് സ്ത്രീകള്‍ ഭരിച്ച് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുഴപ്പമാക്കി മാറ്റിയത്രെ. സ്ത്രീകള്‍ക്ക് യോഗ്യതയില്ല എന്നുള്ള കാര്യത്തില്‍ അദ്ദേഹത്തിന് ഒരു തര്‍ക്കവുമില്ല എന്നാണ് ആ പ്രസ്താവന കാണിക്കുന്നത്. സ്ത്രീകള്‍ ജന്മനാ യോഗ്യത കുറഞ്ഞവരാണെന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണത്. ഇത് കേരളത്തിലാണ് നടക്കുന്നത്.
ഗ്രാമ പഞ്ചായത്ത് നിയമം കേരളത്തില്‍ നടപ്പിലാക്കിയതിന് ശേഷം നാളിതുവരെയുള്ള ചരിത്രത്തില്‍ സ്ത്രീകള്‍ ഭരണനേതൃത്വം കൊടുത്ത നിരവധി ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ നല്ല ഭരണ മികവിനുള്ള നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ ഇതിലില്ല. സത്യത്തില്‍ പുരുഷന്‍മാരാണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതൊന്നും പരിഗണിക്കാതെ സ്ത്രീകള്‍ ജന്മനാ കഴിവുകെട്ടവരാണെന്ന രീതിയിലുള്ളതാണ് അബ്ദുറഹ്മാന്റെ ഈ പ്രസ്താവന.
സ്ത്രീകളെ ഇങ്ങനെ തിരഞ്ഞെടുപ്പിനൊക്കെ പിടിച്ചുകൊണ്ടുപോയാല്‍ കുടുംബം തകര്‍ന്നുപോകുമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പരിദേവനം. സ്ത്രീയെന്ന് പറയുന്ന വ്യക്തി, സ്ത്രീയെന്ന് പറയുന്ന പൗരി എന്താണ് ചെയ്യേണ്ടതെന്നുഴള്ള കാര്യത്തില്‍ അബ്ദുറഹ്മാന്റെ മനസ് ഈ പ്രസ്താവനയില്‍ നിന്ന് വളരെ വ്യക്തമാണ്. വീട്ടില്‍ ഇരുന്നാല്‍ മതിയെന്നാണ് അതില്‍ നിന്നും പറയുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് ഇങ്ങനെ പറയാന്‍ തന്നെ നമുക്ക് ഒരു നാണം വേണമെന്നാണ് മിനിമം അദ്ദേഹത്തോട് പറയാനുള്ളത്.
മാത്രമല്ല സ്ത്രീകളെ ഇങ്ങനെ തിരഞ്ഞെടുപ്പിനൊക്കെ പിടിച്ചുകൊണ്ടുപോയാല്‍ കുടുംബം തകര്‍ന്നുപോകുമെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പരിദേവനം. സ്ത്രീയെന്ന് പറയുന്ന വ്യക്തി, സ്ത്രീയെന്ന് പറയുന്ന പൗരി എന്താണ് ചെയ്യേണ്ടതെന്നുള്ള കാര്യത്തില്‍ അബ്ദുറഹ്മാന്റെ മനസ് ഈ പ്രസ്താവനയില്‍ നിന്ന് വളരെ വ്യക്തമാണ്. വീട്ടില്‍ ഇരുന്നാല്‍ മതിയെന്നാണ് അതില്‍ നിന്നും പറയുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് ഇങ്ങനെ പറയാന്‍ തന്നെ നമുക്ക് ഒരു നാണം വേണമെന്നാണ് മിനിമം അദ്ദേഹത്തോട് പറയാനുള്ളത്.
അടുത്തത് വയനാട്ടിലെ പട്ടികവര്‍ഗ സംവരണത്തെ കുറിച്ചാണ് പറയുന്നത്. പട്ടികവര്‍ഗ സംവരണത്തില്‍ അവിടെയുള്ള ജനങ്ങള്‍ പൊറുതിമുട്ടി ഇരിക്കുകയാണെന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. നേരത്തെ വണ്ടൂരില്‍ എങ്ങനെയാണ് ജനം അസ്വസ്ഥരായത് അതുപോലെ വയനാട്ടിലെ പട്ടികവര്‍ഗ സംവരണത്തില്‍ ജനം അസ്വസ്ഥരാണത്രേ.
ദ്വായാംഗമണ്ഡലമൊന്നുമല്ലല്ലോ അത്. അവിടെ ആദിവാസി തിരഞ്ഞെടുക്കപ്പെട്ടാല്‍. ഇന്ന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മന്ത്രി ജയലക്ഷ്മി എന്നുപറഞ്ഞാല്‍ ആ പ്രദേശത്തിന്റെ എം.എല്‍.എ കൂടിയാണ്. അവിടുത്തെ എല്ലാ ജാതിക്കാര്‍ക്കും, എല്ലാ മനുഷ്യര്‍ക്കും വന്ന് കാര്യങ്ങള്‍ പറയാവുന്ന ആളാണ്. ആദിവാസികളില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്താല്‍ ആ വ്യക്തി ആ മണ്ഡലത്തിന്റെ മൊത്തം പ്രതിനിധിയാണ്. അല്ലാതെ ആദിവാസികളുടെ മാത്രം പ്രതിനിധിയല്ല.
ജനാധിപത്യപരമായ കാര്യമാണ് പറയുന്നത് എന്ന നിലയ്ക്ക് ഇദ്ദേഹം തുടങ്ങുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അബ്ദുറഹ്മാന്‍ സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമായിട്ടുള്ള, സംവരണത്തിന്റെ അടിസ്ഥാനയുക്തിയെ നിരാകരിക്കുന്നതും സവര്‍ണരെ ആഹ്ലാദത്തിമര്‍പ്പിലാക്കുന്നതുമായ വാദഗതികളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
യുവാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം ഇല്ലാത്തതുകൊണ്ട് അവര്‍ വേറെ ചില മേഖലകളിലേക്ക് തിരിയുന്നു എന്നും അദ്ദേഹം വാദം ഉന്നയിക്കുന്നു. ഇതും സംവരണത്തിന്റെ തലയിലാണ് കെട്ടിവെക്കുന്നത്. അതായത് ഇന്ത്യന്‍ സമൂഹത്തില്‍ എന്ത് അത്യാഹിതം സംഭവിച്ചാലും അതെല്ലാം സംവരണം ഉള്ളതുകൊണ്ടാണെന്ന് വിചാരിക്കുന്ന ഒരു ആവറേജ് സവര്‍ണബുദ്ധിയാണ് യഥാര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ ഒ. അബ്ദുറഹ്മാന്‍ പുലര്‍ത്തിയിട്ടുള്ളത്.
അതിന് പ്രതിവിധിയായിട്ട് അദ്ദേഹം പറയുന്ന ഒരു കാര്യം സ്ത്രീ സംവരണം 33 ശതമാനമാക്കി കുറയ്ക്കണം. വൈസ് ചെയര്‍പേഴ്‌സന്‍ പദവിക്കേ സംവരണം ബാധകമാക്കാവൂ. യോഗ്യതതെളിയിച്ചവര്‍ക്ക് ആണായാലും പെണ്ണായാലും സാരഥ്യം സ്വാഭാവികമായി കൈവരുമല്ലോ. ഇതാണ് വാക്യം. ഇയാള്‍ ഇന്ത്യയില്‍ തന്നെയാണോ ജീവിക്കുന്നതെന്ന് എനിക്ക് ബലമായും സംശയമുണ്ട്.
കേരളത്തിലെ കീഴാളസമൂഹമാണ്, ഇന്ത്യയിലെ കീഴാളസമൂഹമാണ് ജാതി തിരിച്ചുള്ള ലിസ്റ്റ് പുറപ്പെടുവിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രത്തെ എല്ലാകാലത്തും വെല്ലുവിളിക്കുന്നത്. എന്നാല്‍ രാഷ്ട്രം കണക്ക് പുറത്തുവിടില്ല. കണക്കു പുറത്തുവിട്ടാല്‍ ഇത് മുഴുവനും കൈവശം വെച്ചിരിക്കുന്നത് സവര്‍ണരാണെന്ന് തെളിയുകയും സംവരണത്തെ സംബന്ധിച്ച് സംവരണവിരുദ്ധര്‍ സൃഷ്ടിച്ചിട്ടുള്ള ഒരു മിത്ത്, ജോലി മുഴുവന്‍ തട്ടിക്കൊണ്ടുപോകുന്നത് അവര്‍ണരാണെന്നുള്ള ആ മിത്ത് പൊളിയുകയും ചെയ്യുമെന്നതാണ് അതിന്റെ യാഥാര്‍ത്ഥ്യം.
യോഗ്യത തെളിയിച്ചവര്‍ക്ക് ആണായാലും പെണ്ണായാലും സാരഥ്യം സ്വാഭാവികമായി ഇന്ത്യയില്‍ കൈവരില്ല എന്ന് മനസിലാക്കാന്‍ പി.എച്ച്.ഡിയുടെ ഒന്നും ആവശ്യമില്ല. ഒപ്പം സാമാന്യബുദ്ധിയും അത്യാവശ്യം സമൂഹത്തെ നോക്കിക്കാണാനുള്ള ഒരു മനസും മതി. ചില വിഭാഗങ്ങള്‍ക്ക്, സ്ത്രീകള്‍ക്ക് ചില പോസിറ്റീവ് അഫേര്‍ഷന്‍ വേണ്ടിവരും. പുരുഷാധിപത്യം ഇത്രയും ശക്തമായി നില്‍ക്കുന്ന ഒരു സമൂഹത്തില്‍ അത് ആവശ്യമാണെന്ന് അബ്ദുറഹ്മാനോട് പറയേണ്ടി വരുന്നതുപോലും ദാരുണമായ ഒരു സ്ഥിതിതന്നെയാണ്.
ഏറ്റവും അവസാനം അദ്ദേഹം പറയുന്നത് ഉദ്യോഗസംവരണംമൂലം സമുദായങ്ങള്‍ എത്രത്തോളം വളര്‍ന്നു, തുല്യത കൈവരിച്ചുവെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷനെ നിയോഗിക്കണമെന്നാണ്. എസ്.എന്‍.ഡി.പി കഴിഞ്ഞ ഒരു എട്ട് പതിറ്റാണ്ടായിട്ട് കേരളത്തില്‍ ആവശ്യപ്പെടുന്ന ഒരു കാര്യം ഉദ്യോഗസ്ഥന്‍മാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പുറത്തിറക്കണമെന്നാണ്.
സവര്‍ണരല്ല ഇവിടെ അതാവശ്യപ്പെടുന്നത്. കേരളത്തിലെ കീഴാളസമൂഹമാണ്, ഇന്ത്യയിലെ കീഴാളസമൂഹമാണ് ജാതി തിരിച്ചുള്ള ലിസ്റ്റ് പുറപ്പെടുവിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രത്തെ എല്ലാകാലത്തും വെല്ലുവിളിക്കുന്നത്. എന്നാല്‍ രാഷ്ട്രം കണക്ക് പുറത്തുവിടില്ല. കണക്കു പുറത്തുവിട്ടാല്‍ ഇത് മുഴുവനും കൈവശം വെച്ചിരിക്കുന്നത് സവര്‍ണരാണെന്ന് തെളിയുകയും സംവരണത്തെ സംബന്ധിച്ച് സംവരണവിരുദ്ധര്‍ സൃഷ്ടിച്ചിട്ടുള്ള ഒരു മിത്ത്, ജോലി മുഴുവന്‍ തട്ടിക്കൊണ്ടുപോകുന്നത് അവര്‍ണരാണെന്നുള്ള ആ മിത്ത് പൊളിയുകയും ചെയ്യുമെന്നതാണ് അതിന്റെ യാഥാര്‍ത്ഥ്യം.
ഏറ്റവും അവസാനം 2011ല്‍ പുറത്തുവന്ന ജാതിസെന്‍സസ് പ്രകാരം കേവലം 4 ശതമാനം മാത്രമാണ് പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ കേന്ദ്രസര്‍വീസിലെ പ്രാതിനിധ്യം. വസ്തുതകള്‍ ഇത്രയും വ്യക്തമായിരിക്കെ സംവരണവിരുദ്ധമായി സംഘപരിവാര്‍ ശക്തികളും സംവരണവിരുദ്ധരും ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ ഗൂഢമായ രാഷ്ട്രീയലക്ഷ്യമുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. തീര്‍ച്ചയായും സംഘപരിവാര്‍ അധികാരകേന്ദ്രമായിരിക്കുമ്പോള്‍ അത്തരം താത്പര്യങ്ങള്‍ കടന്നുകൂടാവുന്നതാണ്. അബ്ദുറഹ്മാനും അതില്‍ നിന്നും മോചിതനാവണമെന്ന് നമ്മള്‍ നിര്‍ബന്ധിക്കേണ്ട കാര്യമില്ലല്ലോ.