കൊച്ചി: ശബരിമലയില്‍ പോകുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ. കൊച്ചി ഐ.ജി ഓഫീസിലെത്തിയാണ് രഹന സുരക്ഷ ആവശ്യപ്പെട്ടത്. ഇത്തവണ ശബരിമലയില്‍ പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
തന്റെ ജന്മദിനമായ നവംബര്‍ 26 ന് മാലയിടാനാണ് രഹനയുടെ തീരുമാനം. ശബരിമലയിലേക്ക് പോകുന്നതിനുള്ള തിയ്യതി പൊലീസ് തീരുമാനം അറിയിച്ച ശേഷം തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
തന്റെ കുടുംബത്തിന് ഒപ്പമായിരിക്കും ശബരിമലയിലേക്ക് പോകുന്നത്. നാട്ടില്‍ നിലവിലിരിക്കുന്ന നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന കൊച്ചിയില്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പരാമര്‍ശം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഗവായ് വ്യക്തമാക്കിയത്.
അതേസമയം ശബരിമലദര്‍ശനത്തിന് എത്തിയ യുവതികളെ പൊലീസ് തിരികെ അയച്ചിരുന്നു. ശബരിമലയിലെത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഇത്തവണ സംരക്ഷണം നല്‍കില്ലെന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പോകണമെന്നുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വാഭാവികമായും സുപ്രീം കോടതി തന്നെ അതുസംബന്ധിച്ചു വ്യക്തത നല്‍കേണ്ടതുണ്ട്. അത് ആരുപോയി വ്യക്തത വരുത്തേണ്ടതുണ്ടെന്നത് ആലോചിച്ചു തീരുമാനിക്കും. ആക്ടിവിസ്റ്റുകള്‍ക്കു കയറി അവരുടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല.
ഇതെന്റെ തുടക്കം മുതലുള്ള നിലപാടാണ്. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് അവരുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല.”- എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
DoolNews Video