| Thursday, 7th June 2018, 1:27 pm

പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; രജിസ്റ്റര്‍ ചെയ്യാത്ത പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും: മനേക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. രാജ്യത്ത് വച്ച് നടക്കുന്ന വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യുമെന്നും വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മനേക ഗാന്ധി അറിയിച്ചു.

അതൊടൊപ്പം പ്രവാസികളുടെ വിസ റദ്ദാക്കുമെന്നും സ്ത്രീ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നതെന്നും ദല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മനേക ഗാന്ധി പറഞ്ഞു.


ALSO READ: രാജ്യസഭ സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് ആവശ്യം തള്ളി; ഭാവിയില്‍ അവസരം നല്‍കാമെന്ന് ഹെക്കമാന്‍ഡ്


നിലവില്‍ ഇന്ത്യയിലെത്തി വിവാഹം കഴിച്ചശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കയാണ്. ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം തന്നെ ആറു ലുക്ക് ഔട്ട് നോട്ടീസുകളാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ടത്.

അതേസമയം നിയമത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 11 ന് ചേരുന്ന യോഗത്തില്‍ അറിയിക്കുന്നതാണെന്നും മനേക ഗാന്ധി പറഞ്ഞു. പ്രവാസിവിവാഹ തട്ടിപ്പുകള്‍ രാജ്യത്ത് കുറയ്ക്കാനും അതിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുമാണ് നിയമം കര്‍ശനമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more