ശനിയാഴ്ച പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മണിപ്പൂരി പേപ്പറിന്റെ പരീക്ഷ നടന്നിരുന്നു. പരീക്ഷ അവസാനിക്കാന്‍ അഞ്ചുമിനിറ്റ് മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അധ്യാപകന്‍ നിരസിക്കുകയായിരുന്നു. പരീക്ഷ അവസാനിപ്പിക്കാനുള്ള ബെല്‍ മുഴങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരാകുകയായിരുന്നു.
‘ബെല്ല് അടിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ക്ഷുഭിതരായി. കൂടുതല്‍ സമയം വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. സമയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് നേരെ കല്ലെറിയാന്‍ തുടങ്ങി. കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചു,’ സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
സംഘര്‍ഷത്തിനിടെ 15ഓളം വിദ്യാര്‍ത്ഥികളും അധ്യാപികയും കുഴഞ്ഞുവീണു. ഇവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
405 വിദ്യാര്‍ത്ഥികളായിരുന്നു പരീക്ഷക്കെത്തിയത്. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ കണ്ടാലറിയാവുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Refused to give extra time in exam, students vandalised school in Manipur