| Thursday, 23rd December 2021, 3:15 pm

'വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയല്ല'; 25 വര്‍ഷത്തിന് ശേഷം ബോംബെ ഹൈക്കോടതി യുവാവിനെ വെറുതെവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പരസ്പരസമ്മതത്തോടെയുള്ള വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക ബന്ധത്തിന് ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ലെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹരജിയിലാണ് കോടതി പരാമര്‍ശം.

വിവാഹം കഴിക്കാനെന്ന വ്യാജേന ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചെന്ന സ്ത്രീയുടെ കേസില്‍ നിന്ന് യുവാവിനെ കോടതി വെറുതെവിടുകയും ചെയ്തു. 25 വര്‍ഷത്തിന് ശേഷമാണ് യുവാവിനെതിരെയുള്ള കേസ് കോടതി റദ്ദ് ചെയ്തത്.

പാല്‍ഘറിലെ കാശിനാഥ് ഗാരട്ട് എന്നയാള്‍ക്കെതിരെയാണ് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്.

എന്നാല്‍, വ്യാജ വിവരങ്ങള്‍ നല്‍കിയോ വഞ്ചനയിലൂടേയോ അല്ല പെണ്‍കുട്ടിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് വഞ്ചനയായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.

യുവാവ് വഞ്ചിച്ചെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ലെന്നും ശാരീരികബന്ധം പരസ്പരസമ്മതത്തോടെയായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് അഞ്ജു പ്രഭുദേശായിയാണ് അപ്പീല്‍ ഹരജി പരിഗണിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ‘Refusal to marry after years of sexual relationship isn’t cheating’: Bombay HC acquits man after 25 years

We use cookies to give you the best possible experience. Learn more