| Sunday, 11th December 2022, 8:16 am

ഇങ്ങനെയാണെങ്കിൽ കളിക്കുന്നതെന്തിനാ? അർജന്റീനക്കായി റഫറി ഒത്തുകളിച്ചു; പോർച്ചുഗൽ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച് മൊറോക്കോ സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കിയിരുന്നു. ആദ്യമായി ലോകകപ്പ് സെമി ഉറപ്പാക്കുന്ന ആഫ്രിക്കൻ രാജ്യമെന്ന ഖ്യാതിയും ഇതോടെ മൊറോക്കോ ഉറപ്പിച്ചു.

മത്സരത്തിൽ യൂസഫ് എൻ നെസ്രിയുടെ ഹെഡർ ഗോളിലാണ് മത്സരം മൊറോക്കോ വിജയിച്ചത്. ഇതോടെ ഫ്രാൻസിനെയാണ് സെമി ഫൈനലിൽ മൊറോക്കോക്ക് നേരിടേണ്ടി വരിക.

എന്നാൽ മത്സരശേഷം ഫിഫക്കെതിരെ ശക്തമായ വിമർശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് പോർച്ചുഗീസ് ഡിഫൻണ്ടർ പെപ്പെ.
അർജന്റീനക്കാരനായ റഫറിയെ തങ്ങളുടെ മത്സരം നിയന്ത്രിക്കാൻ ഏൽപ്പിച്ചതാണ് പെപ്പെയേ ചൊടിപ്പിച്ചത്.

“അർജന്റീനക്കാരനായ റഫറിയെ ഞങ്ങളുടെ മത്സരം നിയന്ത്രിക്കാൻ ഏൽപ്പിച്ചത് ശരിയായ നടപടിയല്ല. മെസ്സിയും കൂട്ടരും അവരുടെ മത്സരങ്ങളിൽ റഫറിയിങ്ങിനെ പറ്റി മോശമായ അഭിപ്രായം പറഞ്ഞത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി കളിച്ചു,’ പെപ്പെ പറഞ്ഞു.

“ഗോൾ കീപ്പർ പന്ത് കൈവശം വെച്ച് സമയം പാഴാക്കി. എന്നിട്ടും എട്ട് മിനിട്ടുകളാണ് അധിക സമയമായി നൽകിയത്. നല്ല ഫുട്ബോൾ കളിച്ച ഒരേയൊരു ടീം ഞങ്ങളാണ്. ഞങ്ങൾ ലോകകപ്പ് നേടാൻ കഴിവുള്ള ടീമാണ്. പക്ഷെ ഞാൻ പന്തയം വെക്കാം കപ്പ് ഇവർ അർജന്റീനക്ക് തന്നെ കൊടുക്കും,’ പെപ്പെ കൂട്ടിച്ചേർത്തു.

മത്സര ശേഷം പോർച്ചുഗീസ് മുന്നേറ്റ നിര താരം ബ്രൂണോ ഫെർണാണ്ടസും മോശം റ ഫറിയിങ്ങിനെതിരെ രംഗത്ത് വന്നിരുന്നു.
റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാതെയാണ് പോർച്ചുഗൽ മത്സരത്തിനിറങ്ങിയത്.

ഡിസംബർ 15ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് ഫ്രാൻ‌സിനെതിരെ അൽ ബൈത് സ്റ്റേഡിയത്തിലാണ് മൊറോക്കോയുടെ സെമി ഫൈനൽ പോരാട്ടം.

മത്സരം വിജയിക്കാനായാൽ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ -അറബ് രാജ്യം എന്ന നേട്ടം മൊറോക്കോ കരസ്ഥമാക്കും.

Content Highlights:Referee rigged for Argentina said Portugal player pepe

We use cookies to give you the best possible experience. Learn more