പാകിസ്ഥാനെതിരെ നടന്ന ടി-20ഐ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ സ്‌പോട്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പ്രോട്ടിയാസിന് 2-0ന് മുന്നിലെത്താനും പരമ്പര സ്വന്തമാക്കാനും സാധിച്ചു.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടാനാണ് ടീമിന് സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസ് 19.3 ഓവറില്‍ 210 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
🟢🟡Match Result
The Proteas take an unassailable 2-0 lead in the 3-match KFC T20i Series now.😎🏏
പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ റീസ ഹെന്‍ട്രിക്‌സാണ്. 63 പന്തില്‍ നിന്ന് 10 സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 117 റണ്‍സ് നേടിയാണ് കളം വിട്ടത്. 185.71 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു റീസയുടെ താണ്ഡവം. പാകിസ്ഥാന് നേരെ ടി-20യില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമാണ് റീസ. മാത്രമല്ല ടി-20ഐയിലെ താരത്തിന്റെ കന്നി സെഞ്ച്വറിയുമാണിത്.
കിടിലന്‍ സെഞ്ച്വറി നേടി ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20ഐയില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് റീസ്യ്ക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് പ്രോട്ടിയാസ് ഇതിഹാസ താരം ഫാഫ് ഡു പ്ലെസിയാണ്. റിച്ചാര്‍ഡ് ലെവിക്കൊപ്പം ഈ റെക്കോഡ് പങ്കുവെക്കാനും റീസ്‌ക്ക് സാധിച്ചു.
സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്, എതിരാളി, വര്‍ഷം
ഫാഫ് ഡു പ്ലെസി – 119 – വെസ്റ്റ് ഇന്‍ഡീസ് – 2015
റിച്ചാര്‍ഡ് ലെവി – 117* – ന്യൂസിലാന്‍ഡ് – 2012
റീസ ഹെന്‍ട്രിക്‌സ് – 117 – പാകിസ്ഥാന്‍ – 2024*
മോര്‍ണി വാന്‍ വൈക് – 114* – വെസ്റ്റ് ഇന്‍ഡീസ് – 2015
റീസയ്ക്ക പുറമെ റാസി വാന്‍ഡര്‍ ഡസണ്‍ 38 പന്തില്‍ 66* റണ്‍സ് നേടി പുറത്താകാതെ മിന്നും പ്രകടനം കാഴ്ചവെച്ചു. പാകിസ്ഥാന് വേണ്ടി ജഹന്‍ദാദ് ഖാന്‍ രണ്ട് വിക്കറ്റും അബ്ബാസ് അഫ്രീദി ഒരു വിക്കറ്റുമാണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത മെന്‍ ഇന്‍ ഗ്രീനിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ഓപ്പണര്‍ സൈം അയൂബായിരുന്നു. 57 പന്തില്‍ പുറത്താകാതെ 98 റണ്‍സാണ് താരം നേടിയത്. സെഞ്ച്വറി നഷ്ടമായ താരം അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. താരത്തിന് പുറമെ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 31 റണ്‍സും നേടിയിരുന്നു.
Content Highlight: Reeza Hendricks In Great Record Achievement Against Pakistan In T-20i