വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ മെക്സിക്കന്‍ മതില്‍ നിര്‍മ്മാണ ഫണ്ട് കിട്ടാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്ന നിലപാടിലാണ് ട്രംപ്. പദ്ധതികള്‍ക്ക് തടസ്സം നിന്നാല്‍ ഭരണസ്തംഭനമുണ്ടാക്കുമെന്നും അത് വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാമെന്നും ട്രംപ് വ്യക്തമാക്കി.ഡെമോക്രാറ്റുകളുടെ മുഖ്യനേതാക്കളുമായ് നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാല്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ ജനപ്രതിനിധി സഭ മെക്സിക്കന്‍ മതിലിനെ അനൂകൂലിക്കുന്നില്ല. ബില്ലുകളില്‍ ഒപ്പു വെക്കില്ലെന്ന ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് ട്രഷറി സ്തംഭനം ഇപ്പോഴും നീളുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരം,ഗതാഗതം,കൃഷി,നിയമം തുടങ്ങിയ വകുപ്പിലേക്കുള്ള ധനവിഹിതം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഡിസംബര്‍ 22 മുതല്‍ എട്ടുലക്ഷം പേര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല.
Also Read ഫ്രാന്‍സില്‍ മാക്രോണിന്റെ ഭരണത്തില്‍ 75 ശതമാനം ജനങ്ങളും അസംതൃപ്തര്‍; സര്‍വ്വേ ഫലം പുറത്ത്
അതേസമയം ട്രംപിന്റെ മതില്‍ നിര്‍മ്മാണ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.മെക്സിക്കോ ബഹുമാനിക്കപ്പെടണം എന്നെഴുതിയ കൂറ്റന്‍ ഫ്ളക്സകള്‍ ഉയര്‍ത്തിയാണ് മെക്സിക്കന്‍ ജനതയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ തലസ്ഥാന നഗരിയിലൂടെ കൊടിയേന്തി മാര്‍ച്ച് നടത്തുകയും ചെയ്തു. ട്രംപിന് ഹിറ്റ്‌ലറിന്റെ വിഖ്യാതമായ മീശ വെച്ച ചിത്രത്തോട് കൂടിയ ബനിയന്‍ ധരിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
Dool News Video