ന്യൂദല്‍ഹി: രാജ്യസഭാ കാലാവധി കഴിയാറായ കോണ്‍ഗ്രസ് എം.പി. രേണുക ചൗധരിക്ക് തടി കുറക്കാന്‍ രാജ്യസഭാ ചെയര്‍മാനും ഇന്ത്യന്‍ വൈസ് പ്രസിഡന്റുമായ വെങ്കയ്യ നായിഡുവിന്റെ ഉപദേശം. ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാനായിരുന്നു ഉപദേശം.
“അദ്ദേഹത്തിന് (നായിഡു) എന്നെ വളരെ കാലമായി അറിയാം (ഹി നോസ് മി ഫ്രം മെനി കിലോസ് ബിഫോര്‍). എന്റെ ഭാരം സംബന്ധിച്ച് പലരും വിഷമിക്കുന്നു…”, എന്ന് രേണുക ചൗധരി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. “നിങ്ങള്‍ ശരീരഭാരം കുറച്ച് നിങ്ങളുടെ പാര്‍ട്ടിയുടെ കനം കൂട്ടാനുള്ള പരിശ്രമങ്ങള്‍ നടത്തണമെന്നാണ് എന്റെ നിര്‍ദേശം” എന്ന് മറുപടിയായി നായിഡു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ശരിയാണെന്നായിരുന്നു രേണുക ചൗധരിയുടെ പ്രതികരണം.
Also Read: മലാല പാകിസ്താനില്‍ തിരിച്ചെത്തി; വെടിയേറ്റതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം
രാജ്യ സഭയില്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്‍തുണയോടെ നജ്മ ഹെപ്ത്തുല്ലക്കെതിരെ മത്സരിക്കാന്‍ സാധിച്ചു എന്ന നിലയില്‍ രേണുക ചൗധരി ഭാഗ്യശാലിയായിരുന്നു എന്നും ചൗധരി പറഞ്ഞു. തുടര്‍ന്ന്, പരിഹാസ രൂപേണ, “അത് പല പ്രശ്‌നങ്ങളും പരിഹരിക്കുമായിരുന്നു”, എന്നും അദ്ദേഹം പറഞ്ഞു. ശാഹ് ബാനു മുതല്‍ ശൂര്‍പണക വരെ രാജ്യ സഭയിലെ പല ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും ചൗധരി സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് രേണുക ചൗധരിയുടെ ചിരിയെ ശൂര്‍പണകയുടേതിനോട് ഉപമിച്ചത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ടായിരുന്നു.
Watch DoolNews Video: