പിന്‍ നമ്പറുകളില്‍ നിന്ന് വിരലടയാളവും കടന്ന് ഫേസ് അണ്‍ലോക്കിലാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ സുരക്ഷ. അണ്‍ലോക്ക് ചെയ്യാന്‍ ഒന്ന് നോക്കിയാല്‍ മാത്രം മതി എന്നതാണ് ഫേസ് റെകഗ്നിഷന്‍ ഫോണുകളെ പ്രിയമുള്ളതാക്കുന്നത്. 10,000 രൂപയ്ക്ക് ലഭിക്കുന്ന ഫേസ് റെകഗ്നിഷന്‍ സവിശേഷതകളോട് കൂടിയ മികച്ച ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം:
ഷവോമി റെഡ്മി വൈ 2 [Rs.9999]
ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരുടെ ആദ്യ ഒപ്ഷനായി റെഡ്മി മാറിയിട്ടുണ്ട്. റെഡ്മിയുടെ വൈ 2 മികച്ച ക്യാമറ സഹിതം വിപണിയില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 16 എം.പിയാണ് സെല്‍ഫി ക്യാമറ. 9999 രൂപയാണ് വൈ2ന് ഇന്ത്യയില്‍ വില. 5.99 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയുള്ള ഫോണിന് സ്‌നാപ് ഡ്രാഗണ്‍ 625 പ്രൊസസറാണ് കരുത്ത് പകരുന്നത്. ഫോണ്‍ മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും ഫേസ് റെകഗ്നിഷന്‍ സംവിധാനം കുറച്ച് കൂടെ മെച്ചപ്പെടാനുണ്ടെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.
ഹോണര്‍ 7എയും 7സിയും [Rs.8,999 – 9,999]
വാവെയുടെ ഹോണര്‍ ബ്രാന്‍ഡിലെ രണ്ട് ഫോണുകളാണ് 10,000 ഇല്‍ താഴെ രൂപയ്ക്ക് ഫേസ് റെകഗ്നിഷന്‍ സംവിധാനവുമായെത്തുന്നത്. ഹോണര്‍ 7എയ്ക്ക് 8,999 രൂപയും ഹോണര്‍ 7സിക്ക് 9,999 രൂപയുമാണ് വില. ഇരു ഫോണുകള്‍ക്കും ഇരട്ട ക്യാമറയുണ്ട്. ബഡ്ജറ്റ് ഫോണുകളില്‍ വച്ച് മികച്ച ടെക്‌നിക്കല്‍ ഫീച്ചറുകളുമായാണ് ഹോണറിന്റെ ഇരു ഫോണുകളും മാര്‍ക്കറ്റ് കീഴടക്കുന്നത്.
ഓപ്പോ റിയല്‍ മി 1 [Rs. 8,900]
വലിയ സ്‌ക്രീനും മികച്ച രൂപകല്‍പ്പനയുമായാണ് ഓപ്പോ റിയല്‍മി 1 പുറത്തിറക്കിയത്. ഫേസ് റെകഗ്നിഷന് പുറമെ ഫിംഗര്‍ പ്രിന്റ് സ്‌കാനറുമുണ്ട്. ബഡ്ജറ്റ് ഫോണുകളിലെ മികച്ച ഫേസ് റെകഗ്നിഷന്‍ സംവിധാനമാണ് റിയല്‍മി 1 ലേത്. 8 എം.പി ഫ്രണ്ട് ക്യാമറയിലൂടെ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് റിയല്‍മി 1ന്റെ ഫേസ് അണ്‍ലോക്ക്. ബേസിക് പതിപ്പിന് 8,999 രൂപയാണ് വില. ഉയര്‍ന്ന പതിപ്പുകള്‍ക്ക് 13,990 രൂപ വരെ വിലയുണ്ട്.
ഇന്‍ഫിനിറ്റ് ഹോട്ട് എസ്3 [Rs. 8,999]
5.65 എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും 4000mAh ബാറ്ററി ശേഷിയുമായാണ് ഇന്‍ഫിനിറ്റ് ഹോട്ട് എസ് 3 പുറത്തിറക്കിയത്. 20 എം.പി സെല്‍ഫി ക്യാമറയുടെ കരുത്തിലാണ് ഹോട്ട് എസ്3യുടെ ഫേസ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുന്നത്.