ഷവോമിയുടെ അടുത്തകാലത്ത് ഇറങ്ങിയതില്‍ ഏറ്റവും വലിയ വിജയമാണ് റെഡ്മി നോട്ട് ഫൈവ് പ്രോ. ഈ വിലനിലവാരത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഇരട്ട ക്യാമറയും, മികച്ച ഡിസ്‌പ്ലേയും, ഭംഗിയുള്ള ഡിസൈനുമെല്ലാമാണ് ഇത്രയും വലിയ പ്രചാരം ഫോണിന് നേടിക്കൊടുത്തത്.
എന്നാല്‍ ഫോണിന്റെ ഏറ്റവും വലിയ പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പഴയ ആന്‍ഡ്രോയിഡ് നുഗട്ട് ഓപറേറ്റിങ്ങ് സിസ്റ്റത്തിലാണ് എന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ പുറത്തിറങ്ങിയിട്ടും ഇത്രയും ഹിറ്റായ ഫോണിന് ഓറിയോ അപ്‌ഡേറ്റ് നല്‍കാന്‍ ഷവോമി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആ കുറവും നികത്തുകയാണ് കമ്പനി.
ALSO READ: ക്രിസ്റ്റ്യാനോ നഷ്ടപ്പെടുത്തിയ പെനാൽറ്റി ഓർമ്മിപ്പിക്കുന്ന മറ്റൊരു പെനാൽറ്റി; ഫുട്ബോൾ മാന്യതയുടേത് കൂടെയാണ്
ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയുള്ള എം.ഐ.യു.ഐ 9.5 അപ്‌ഡേറ്റ് ആണ് ഫോണില്‍ ലഭിക്കുക. ജൂണ്‍ 29 മുതല്‍ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങും എന്നാണ് കമ്പനി അറിയിക്കുന്നത്. ട്വിറ്റര്‍ വഴിയാണ് ഷവോമി ഫോണിന് അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായാണ് അപ്‌ഡേറ്റുകള്‍ ലഭിക്കുക. ജൂണ്‍ 29ന് തന്നെ അപ്‌ഡേറ്റ് ലഭിച്ചില്ലെങ്കിലും വിഷമിക്കേണ്ടതില്ല, അടുത്ത ഘട്ടത്തില്‍ അപ്‌ഡേറ്റ് ലഭ്യമാവും.
ചൈനയില്‍ ചുവപ്പ് നിറത്തില്‍ റെഡ്മി നോട്ട് 5 പ്രോ പുറത്തിറക്കും എന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ കളറില്‍ പുറത്തിറക്കും എന്ന കാര്യം ഉറപ്പ് പറഞ്ഞിട്ടില്ല.
ALSO READ: സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യ; ഓരോ മണിക്കൂറിലും ബലാത്സംഗം ചെയ്യപ്പെടുന്നത് നാല് സ്ത്രീകളെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോ പുറത്തിറക്കിയത്. മികച്ച ഇരട്ട ക്യാമറ, 4ജിബി റാം, 32ജിബി ഇന്റേണല്‍ മെമ്മറി, 6 ഇഞ്ച് സ്‌ക്രീന്‍ എന്നിവയുള്ള ഫോണിന്റെ വില 15,000 രൂപയാണ്. ഫ്‌ലിപ്ക്കാര്‍ട്ട് വഴി ഫോണ്‍ സ്വന്തമാക്കാം. നാളെയാണ് ഫോണിന്റെ അടുത്ത വില്പന.