| Saturday, 12th June 2021, 7:30 pm

വേടനെതിരായ മീടു ആരോപണം; മൂഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ ദ റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘ ഫ്രം എ നേറ്റീവ് ഡോട്ടര്‍’ നിര്‍ത്തിവെച്ചു.

വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട എല്ലാ വര്‍ക്കുകളും നിര്‍ത്തിവെക്കുകയാണെന്നാണ് ദ റൈറ്റിംഗ് കമ്പനി അറിയിച്ചത്.

വേടനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെടുന്നതാണെന്നും ദ റൈറ്റിംഗ് കമ്പനി വ്യക്തമാക്കി.

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കല്‍ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ നേറ്റീവ് ബാപ്പയ്ക്കും ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിനും ശേഷം മുഹ്സിന്‍ പരാരിയും സംഘവുമൊരുക്കുന്ന മ്യൂസിക് വീഡിയോയായിരുന്നു ‘ ഫ്രം എ നേറ്റീവ് ഡോട്ടര്‍’.

ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്യുന്ന നേറ്റീവ് ഡോട്ടറില്‍ ചിന്മയി, അറിവ്, ഹാരിസ് സലിം തുടങ്ങിയവര്‍ക്കൊപ്പം വേടനും സംഗീത ആല്‍ബത്തില്‍ ഉണ്ടായിരുന്നു.

നേറ്റീവ് ബാപ്പയിലും ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിലും മാമുക്കോയയായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. മുസ്‌ലിം ചെറുപ്പക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തിനെതിരെയായിരുന്നു നേറ്റീവ് ബാപ്പ.

ഫാസിസ്റ്റ് പ്രവണതകള്‍ക്കും ഭരണകൂട ഭീകരതയ്ക്കും എതിരായ രൂക്ഷവിമര്‍ശനമായിരുന്നു ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണിലുണ്ടായിരുന്നത്.

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യ ഉള്‍പ്പെടെയുള്ള ഭരണകൂട ഭീകരതയാണ് ആല്‍ബത്തിന്റെ പശ്ചാത്തലം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Metoo against Rappar Vedan; stopped Muhsin Parari’s ‘From a Native Daughter’ Music Video Work

We use cookies to give you the best possible experience. Learn more