മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണം; പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സി.പി.ഐ (എം.എല്‍)
maradu Flat
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണം; പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സി.പി.ഐ (എം.എല്‍)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 5:29 pm

തിരുവനന്തപുരം: തീരപരിപാലന നിയമങ്ങള്‍ ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നും ഇക്കാര്യത്തില്‍ കോടതി വിധി നടപ്പാക്കേണ്ടതുണ്ടെന്നും സി.പി.ഐ (എം.എല്‍).

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിസ്ഥിതിക്ക് ദോഷകരമായതുകൊണ്ടാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവുണ്ടായതെന്നും അതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും സി.പി.ഐ (എം.എല്‍) സംസ്ഥാന സെക്രട്ടറി എം. ദാസന്‍ പറഞ്ഞു.

നിലവില്‍ ഫ്‌ലാറ്റുടമകളായ താമസക്കാര്‍ക്കു മാത്രമാണ് ഈ വിധി ബാധകമായിട്ടുള്ളതെന്നും എന്നാല്‍ നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച കമ്പനികളെയും ഇതിന് സഹായം നല്‍കിയ രാഷ്ട്രീയ നേതാക്കളെയും നിയമപരമായി വിചാരണ ചെയ്യണമെന്നും പാര്‍ട്ടി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ലാറ്റ് വാങ്ങുന്നതിനായി മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ച ഇടത്തട്ടിലുള്ളവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കണം.അതിന് ആവശ്യമായ ഫണ്ടും പരിസ്ഥിതിക്ക് ദോഷമാകാതെ വിധി നടപ്പാക്കാന്‍ ആവശ്യമായ ഫണ്ടും ഇതിന് ഉത്തരവാദികളായ ഫ്‌ലാറ്റു നിര്‍മ്മാണ – ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയായില്‍ നിന്നും ഈടാക്കണമെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ കര്‍ശനമായി അവസാനിപ്പിക്കണമെന്നും സി.പി.ഐ (എം.എല്‍) വ്യക്തമാക്കി.