ബംഗാളിലേക്ക് പ്രവേശിക്കരുതെന്ന് ഇന്റലിജന്‍സ് അദ്ദേഹത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.രാമചന്ദ്രനെ തട്ടിക്കൊണ്ടു പോയ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്.
കൊല്‍ക്കത്ത: ബംഗാളില്‍ ഭാംഗര്‍ കര്‍ഷക സമര രക്തസാക്ഷികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതിനിടെ കാണാതായ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു. ഐ.ബിയാണ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂര്‍ തടവില്‍ വെച്ച ശേഷം വൈകീട്ട് 5 മണിക്കാണ് അദ്ദേഹത്തെ വിട്ടയച്ചത്. മോചിതനായ ശേഷം രാമചന്ദ്രന്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള രാജധാനി ട്രെയിനില്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടതായി സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേരള സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ബംഗാളിലേക്ക് പ്രവേശിക്കരുതെന്ന് ഇന്റലിജന്‍സ് അദ്ദേഹത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.രാമചന്ദ്രനെ തട്ടിക്കൊണ്ടു പോയ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്.
കോട്ടയം സ്വദേശിയായ കെ.എന്‍ രാമചന്ദ്രന്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ സന്ദര്‍ശിക്കുന്നതിനായി പോയ അദ്ദേഹത്തെ ഇന്നലെ വൈകിയിട്ട് ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കര്‍ഷക സമരത്തിന്റെ ഭാഗമായി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തതായിരിക്കാം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ബംഗാള്‍ പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നാണ് പറയുന്നതെങ്കിലും കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക സേനയുടെ കസ്റ്റഡിയിലോ പൊലീസിന്റെ അനൗദ്യോദിക കസ്റ്റഡിയിലോ ആകാമെന്ന് എം.കെ ദാസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു. നേരത്തെ സമരം സൃഷ്ടിക്കുന്നത് പുറമെ നിന്നുള്ള ആളുകളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. മമതയുടെ പ്രസ്താവനയുടെ ബലത്തിലാകം അറസ്റ്റെന്നും റെഡ്‌സ്റ്റാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
Read more: ഇനി നോട്ടുകളിലും മോദി സ്വന്തം പടം വെക്കും: സച്ചിദാനന്ദന്‍; സംഘപരിവാറുകാര്‍ മരണത്തിന്റെ ആരാധകര്‍
വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മൊഫിജ്ജുല്‍ ഖാന്‍, ആലം മൊല്ല എന്നിവരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയായിരുന്നു കെ.എന്‍ രാമചന്ദ്രന്‍ ലഖ്‌നൗവില്‍ നിന്നും ഹൗറയിലേക്ക് പുറപ്പെട്ടത്. സ്റ്റേഷനില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ബംഗാളിലെ ഡി.ജി.പിയ്ക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
ഭാംഗറില്‍ ഊര്‍ജ്ജ പദ്ധതിക്കു വേണ്ടി കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സമരത്തിനിടെയാണ് കഴിഞ്ഞ പതിനേഴിന് ഒരു വിദ്യാര്‍ത്ഥിയും കര്‍ഷകനും കൊല്ലപ്പെട്ടത്. 2015ല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ മുതല്‍ കര്‍ഷക പ്രക്ഷോഭം നിലനില്‍ക്കുന്ന മേഖലയാണ് ബംഗാളിലെ ഭാംഗര്‍. പ്രതിഷേധത്തിന്റെ ഭാഗമായി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പദ്ധതി പ്രദേശം ജനങ്ങള്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. ഉപരോധ സമരത്തിനിടെയായിരുന്നു പൊലീസ് വെടിവെപ്പ് എന്നാല്‍ തങ്ങളല്ല വെടിയുതിര്‍ത്തത് എന്ന നിലപാടിലാണ് പൊലീസ്. സി.പി.ഐ.എം റെഡ്സ്റ്റാര്‍ സമര രംഗത്ത് സജീവമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെയായിരുന്നു സ്ഥലത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നത്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പടെ 600ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഗ്രാമീണര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയത്.