[]ടോക്കിയോ: ജപ്പാന്‍ ഗ്രാന്‍ പിക്‌സില്‍ റെഡ് ബുള്‍ താരം സെബാസ്റ്റ്യന്‍ വെറ്റലിന് വിജയം. ഈ സീസണില്‍ വെറ്റല്‍ നേടുന്ന ഒമ്പതാമത്തെ കിരീടമാണിത്. ഇതോടെ വെറ്റല്‍ ലോക കിരീടത്തിന് അരികേയെത്തി.
റെഡ് ബുള്‍ താരം വെബ്ബര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ മാസം 27ന് ഇന്ത്യയില്‍ വെച്ചാണ് അടുത്ത ഗ്രാന്‍പ്രീ. ജപ്പാനിലെ വിജയത്തോടെ വെറ്റലിന്റെ പോയിന്റ് നില 272 ആയി.
അലോണ്‍സോ 195 പോയിന്റോടെ രണ്ടാം സ്ഥാനത്തും 167 പോയിന്റോടെ റൈക്കോണ്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.