തിരുവനന്തപുരം: അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ നിന്നും പലിശ സഹിതം പണം തിരിച്ചുവാങ്ങനൊരുങ്ങി സർക്കാർ. ഇതേ സംബന്ധിച്ച് വിവരങ്ങൾ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകായാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുവെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ ഇന്ന് പ്രത്യേക യോഗം ചേർന്നതായി അദ്ദേഹം തൻറെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഒപ്പം അനർഹമായി പെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കുറിച്ചു. അനർഹർക്ക് പെൻഷൻ ലഭ്യമാക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും,’മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
കൂടാതെ മരണപ്പെട്ടവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ വാങ്ങിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും നിർദ്ദേശം നൽകിയതായും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നുണ്ട്.
Content Highlight: Recovery of welfare pension with interest from those who received welfare pension ineligibly; Government with strict action