15 കൊല്ലം കൊണ്ട് ഇത്രേം റെക്കോഡോ... ഇയാള്‍ ശരിക്കും മനുഷ്യനോ അതോ പാതി ദൈവമോ
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഇന്നേക്ക് 15 വയസ് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായിട്ടായിരുന്നു വിരാട് കോഹ്‌ലിയെന്ന ഇന്ത്യയുടെ 18ാം നമ്പര്‍ ബാറ്റര്‍ വളര്‍ന്നത്.
ഇന്ത്യന്‍ ടീമിലെ ഒരു അംഗം എന്ന നിലയില്‍ നിന്നും വിരാട് കോഹ്‌ലി ഇന്ന് ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് സച്ചിന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുള്ള ആത്മവിശ്വാസമാണ് ഇന്ന് വിരാട് ക്രീസില്‍ തുടരുമ്പോള്‍ ലഭിക്കുന്നത്.
വിരാടിന്റെ പോരാട്ട വീര്യം കൊണ്ട് ഇന്ത്യ വിജയിച്ച മത്സരങ്ങളേറെയാണ്. 2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഒരു ക്രിക്കറ്റ് ആരാധകനും മറക്കില്ല. മത്സരത്തിന്റെ 19ാം ഓവറില്‍ ഹാരിസ് റൗഫിനെതിരെ പറത്തിയ സിക്‌സറുകള്‍ക്ക് മാത്രം ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്.
ഈ 15 വര്‍ഷത്തിനിടെ വിരാട് നിരവധി റെക്കോഡുകളാണ് തന്റെ പേരില്‍ കുറിച്ചത്. പല സൂപ്പര്‍ താരങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലാണ് പല റെക്കോഡുകളിലും വിരാട് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റിലെ ഡെമിഗോഡ് എന്ന് വിളിക്കാവുന്ന താരം തന്നെയാണ് വിരാട് കോഹ്‌ലി.
വിരാട് കോഹ്‌ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം പിറന്ന പല റെക്കോഡുകളിലും വിരാടിന്റെ പേര് മാത്രമാണുള്ളത്. വിരാടിന് മുമ്പ് വന്നവര്‍ കളി തുടര്‍ന്നപ്പോഴും വിരാടിന് ശേഷമെത്തിയവര്‍ തങ്ങളുടെ പ്രതിഭ വ്യക്തമാക്കിയപ്പോഴും ഈ റെക്കോഡ് നേട്ടങ്ങളിലെല്ലാം വിരാടിന്റെ ഡോമിനേഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആ നേട്ടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
– ഏറ്റവുമധികം റണ്‍സ് (25,582)
– ഏറ്റവുമധികം ഇരട്ട സെഞ്ച്വറി (7)
– ഏറ്റവുമധികം സെഞ്ച്വറി (76)
– ഏറ്റവുമധികം അര്‍ധ സെഞ്ച്വറി (131)
– ഏറ്റവുമധികം ഏകദിന റണ്‍സ് (12,898)
– ഏറ്റവുമധികം ഏകദിന സെഞ്ച്വറി (46)
– ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 റണ്‍സ് (4,008)
– അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം
– അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ഏക താരം
– അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ (38)
– ഏറ്റവുമധികം ഐ.സി.സി റണ്‍സ് (2,820)
– ഏറ്റവുമധികം ഐ.സി.സി ഫിഫ്റ്റി (25)
– ലോകകപ്പ് ചാമ്പ്യന്‍
– ടു ടൈംസ് ഏഷ്യാ കപ്പ് ചാമ്പ്യന്‍
– ഐ.സി.സി ഇവന്റുകളില്‍ ഏറ്റവുമധികം മാന്‍ ഓഫ് ടി ടൂര്‍ണമെന്റ്
-ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് (20)
-ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ച് (63)
– ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ്
-ഐ.സി.സി ഒ.ഡി.ഐ പ്ലെയര്‍ ഓഫ് ദി ഡെക്കേഡ്
– ഏറ്റവുമധികം ഐ.സി.സി പുരസ്‌കാരങ്ങള്‍ (9)
– ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍, തുടങ്ങി വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ട റെക്കോഡുകള്‍ അനന്തമായി നീളുകയാണ്.
ഇതിന് പുറമെ മറ്റൊരു റെക്കോഡും വിരാടിനെ കാത്തിരിക്കുന്നുണ്ട്. ഏതൊരു ഇന്ത്യന്‍ ആരാധകനും ആഗ്രഹിക്കുന്ന റെക്കോഡാണത്. ഏറ്റവുമധികം തവണ ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാകുന്ന താരം എന്ന റെക്കോഡാണ് വിരാടിനെ കാത്തിരിക്കുന്നത്. അതിന് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ വിജയമാണ് ആവശ്യമായുള്ളത്.
2011ല്‍ ഇന്ത്യ വിശ്വവിജയികളായപ്പോള്‍ സ്‌ക്വാഡിലുണ്ടായിരുന്നവരില്‍ വിരാട് മാത്രമാണ് ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നത്. മികച്ച ഫോമില്‍ തുടരുന്ന വിരാടിന് ഇന്ത്യയെ മറ്റൊരു ലോകകപ്പ് നേട്ടത്തിലേക്ക് കൈപിടിച്ചുനടത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Records of Virat Kohli