ഒറ്റ ദിവസം 78,760 പേര്‍ക്ക് രോഗം, 35 ലക്ഷം കടന്ന് ആകെ രോഗികള്‍; ബ്രസീലിന് തൊട്ടുപിന്നില്‍ ഇന്ത്യ
COVID-19
ഒറ്റ ദിവസം 78,760 പേര്‍ക്ക് രോഗം, 35 ലക്ഷം കടന്ന് ആകെ രോഗികള്‍; ബ്രസീലിന് തൊട്ടുപിന്നില്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th August 2020, 10:31 am

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. ശനിയാഴ്ച മാത്രം 78760 പേര്‍ക്കാണ് രോഗം ബാധിച്ചത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്. 35,42,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.

948 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 63,498 പേര്‍ രോഗം ബാധിച്ച് മരിച്ചു.

കൊവിഡ് ബാധിതരുടെ ആഗോള കണക്കില്‍ അമേരിക്കയാണ് മുന്നില്‍. 61,39,078 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 38,46,965 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 India