ഇന്ത്യയും കാനഡയും തമ്മിലുള്ള ആണവകരാറിന് റെക്കോര്‍ഡ് വേഗം
Daily News
ഇന്ത്യയും കാനഡയും തമ്മിലുള്ള ആണവകരാറിന് റെക്കോര്‍ഡ് വേഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th October 2014, 1:27 pm

nuclear-01[]ന്യൂദല്‍ഹി: ഇന്ത്യന്‍ ആണവ നിലയങ്ങളിലേക്ക് യുറേനിയം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും ചര്‍ച്ചനടത്തി. ആണവ കരാറിലൂടെ ഇന്ത്യയുമായി പുതിയൊരു ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബൈര്‍ഡ് പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തുന്നതിന് ദല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യ കാനഡയുമായി കരാറുണ്ടാക്കുന്നത് ആണവ നിരീക്ഷകരില്‍ അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത് കാരണം റെക്കോര്‍ഡ് വേഗത്തിലാണ് ഇന്ത്യ കാനഡയുമായി കരാറുണ്ടാക്കിയത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ ആണവ കാരാര്‍  ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ആണവ വിതരണ സംഘത്തില്‍ ഇന്ത്യയെ അംഗമാക്കുന്നതിനെ കാനഡ പിന്തുണയറിയിക്കും. വലിയ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിെക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തും. സുഷമാ സ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് പുതിയ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനമായി.

ഖാലിസ്ഥാന്‍ വിഷയം ചര്‍ച്ചയില്‍ വിഷയമായില്ല. ഇന്ത്യയ്ക്കും കാനഡയ്ക്കും മോശം ഭൂതകാലമാണ് ഉണ്ടായിരുന്നത് എന്നും തീവ്രവാദമാണ് ഞങ്ങളുടെ തലമുറയിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ബൈര്‍ഡ് പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിന് വേണ്ടി എണ്ണയും വാതകവും നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കനേഡിയന്‍ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.