[]ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വന്‍തോതില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ ഏഴാം മാസമാണ് കാര്‍ വിപണിയില്‍ ഇടിവ് സംഭവിക്കുന്നത്.[]
കാര്‍ വിപണിയില്‍ ഇടിവ് വന്നതിനാല്‍ തൊഴിലാളികളെ പിരിച്ച് വിടേണ്ടി വരുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ (സിയാം) മുന്നറിയിപ്പു നല്‍കി.
ഇക്കഴിഞ്ഞ മാസത്തെ കാര്‍ വില്‍പ്പനയില്‍ 12.16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2012 മെയ് മാസത്തില്‍ 1,63,222 കാറുകള്‍ വിറ്റ സ്ഥാനത്ത് 2013 മെയില്‍ 1,43,216 കാറുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്.
കാര്‍ വില്‍പ്പനയില്‍ ഇപ്പോഴുണ്ടായ തകര്‍ച്ച മുമ്പ് ഉണ്ടായിട്ടില്ലെന്നും, ഇത് അങ്ങേയറ്റം ആശങ്കക്ക് ഇടയാക്കുമെന്നും സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ പറഞ്ഞു.
സാമ്പത്തിക മാന്ദ്യം, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവയാണ് കാര്‍ വില്‍പ്പന ഉയരുന്നതിന് തടസ്സമാകുന്നതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ആഗോള കാര്‍ വിപണിയില്‍ വിവിധ തരത്തിലുള്ള കാറുകള്‍ക്ക് വ്യാപകമായി വില കുറഞ്ഞിട്ടുണ്ട്.
ഇറക്കുമതി ചെയ്യുന്ന സമയത്ത് വിവിധതരത്തിലുള്ള ടാക്‌സ് ചുമത്തുന്നതിനാലാണ് ഇന്ത്യയില്‍ കാറുകള്‍ക്ക് വില വര്‍ദ്ധിക്കുന്നതെന്ന് സിയാം ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.