തിരുവനന്തപുരം: ഓണകാലത്ത് മദ്യവില്‍പ്പനയുടെ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നത് പൊതുവെയുള്ളതാണ്. ഈ വര്‍ഷവും ഈ ശീലത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഓണകാലത്തെ മദ്യകച്ചവടം ഈ വര്‍ഷം 487 കോടി രൂപയാണ് നേടിയത്. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓണത്തിന്റെ തലേദിവസമായ ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്.
കഴിഞ്ഞ വര്‍ഷം 457 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റിരുന്നത്. മുപ്പത് കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടുദിവസം കൊണ്ട് ബെവ്‌കോയ്ക്ക് ഉണ്ടായത്.
ഇരിങ്ങാലക്കുടയിലാണ് ഈ വര്‍ഷവും മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 1 കോടി നാല്‍പ്പത്തിനാലായിരം രൂപയുടെ മദ്യമാണ് ഇവിടെ വില്‍പ്പന നടത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവിടെ 1 കോടി 22 ലക്ഷം രൂപയുടെ വില്‍പ്പന നടന്നിരുന്നു. രണ്ടാം സ്ഥാനത്ത് ആലപ്പുഴ കോടതി ജംഗ്ഷനിലെ ബവ്‌റിജസ് ഔട്ലെറ്റാണ്. തൊണ്ണൂറ്റി മൂന്നു ലക്ഷത്തി അന്‍പത്തി എണ്ണായിരം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
DoolNews Video