കോഴിക്കോട്: ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡി.വൈ.എഫ്.ഐയുടെ വയനാട് പുനര്‍നിര്‍മാണ ഫണ്ടിലേക്ക് സംഭാവന ചെയ്ത് ക്ഷേത്ര പൂജാരി. കോഴിക്കോട് ജില്ലയിലെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിലെ തന്ത്രി ജോബിഷാണ് ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡി.വൈ.എഫ്.ഐക്ക് സംഭവാന ചെയ്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് തന്ത്രിയില്‍ നിന്നും സംഭാവന സ്വീകരിച്ചു.
ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മലയില്‍ രാജന്‍, സദാനന്ദന്‍ മാസ്റ്റര്‍, കെ.എം. അശോകന്‍ എന്നിവരും ഡി.വൈ.എഫ്.ഐ ഭാരവാഹികളായ വികേഷ് എം.കെ, വി.ടി ബാലന്‍, കെ. ശ്രീജിലാല്‍, നിജില്‍ എം, ശ്രീനിഷ്, സുജിന്‍. എം എന്നിവരും പണം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളിയിലുള്ള കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ഫണ്ടിലേക്ക് പണം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായുള്ള നടപടികള്‍ ഡി.വൈ.എഫ്.ആ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡി.വൈ.എഫ്.എ പ്രവര്‍ത്തകര്‍ ചക്കകള്‍ ശേഖരിച്ച് വില്‍പന നടത്തി ഈ ഫണ്ടിലേക്ക് പണം കണ്ടെത്തിയിരുന്നു. ഒരു കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് ജോലികള്‍ ഏറ്റെടുത്തും ഇടുക്കിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പണം കണ്ടെത്തുന്നുണ്ട്.
കൊല്ലത്ത് ഉണക്ക മത്സ്യവും പപ്പടവും വില്‍പന നടത്തിയാണ് പ്രവര്‍ത്തകര്‍ പണം സ്വരൂപിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ തട്ടുകടകള്‍ നടത്തിയും പ്രവര്‍ത്തകര്‍ വയനാടിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ഫണ്ട് സ്വരൂപിക്കുന്നുണ്ട്.
അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തമുണ്ടായ പ്രദേശങ്ങളിള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുമുണ്ടായിരുന്നു. ആദ്യം വ്യോമ നിരീക്ഷണം നടത്തിയ സംഘം പിന്നീട് റോഡ് മാര്‍ഗം മേപ്പാടിയിലും ചൂരല്‍മലയിലുമെത്തി ദുരന്തമേഖലയും ദുരന്തത്തിനിരയായവരെയും കണ്ടു.
content highlights; Reconstruction of Wayanad; The temple priest handed over all the money received from the devotees to DYFI