| Monday, 26th August 2019, 11:35 pm

പി.കെ ശശി എം.എല്‍.എയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സൗമ്യരാജിന്റെ ലെംഗികാക്രമണ പരാതിയെതുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയെ പാലക്കാട് ജില്ലാകമ്മിറ്റിയില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ പി.കെ ശശി നല്ല പ്രവര്‍ത്തനം നടത്തിയെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു. ഭൂരിഭാഗവും ഇതിനെ അനുകൂലിക്കുകയാണുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശശിയുടെ തിരിച്ച് വരവ് അടുത്ത സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമാകും. 2018 നവംബര്‍ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ശശി ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പരാതിക്കാരി എതിര്‍പ്പറിയിക്കാന്‍ സാധ്യതയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ഓഗസ്റ്റ് 14നാണ് യുവതി പി.കെ ശശിക്കെതിരെ പരാതി നല്‍കിയത്. എം.എല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി.

We use cookies to give you the best possible experience. Learn more