| Wednesday, 3rd November 2021, 1:02 pm

കാപെക്സില്‍ വന്‍ അഴിമതി; സാമ്പത്തിക പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തി; എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാപെക്സ് എം.ഡിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. 2018-19 കാലയളവിലെ അഴിമതിയെ തുടര്‍ന്നാണ് സാമ്പത്തിക ധനകാര്യ വകുപ്പ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

ഇതര സംസ്ഥാനങ്ങളില്‍ നന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഗുണമേന്‍മയില്ലാത്ത തോട്ടണ്ടി വ്യാപാരികളില്‍ നിന്ന് വാങ്ങി കാപെക്‌സിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തി എന്നാണ് ആരോപണം

എം.ഡി ആര്‍.രാജേഷിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശയിലുണ്ട്. അഴിമതി നടത്തിയത് ഇ വേ ബില്ലുകള്‍ പരിശോധിച്ചാണ് ധനകാര്യപരിശോധനാ വിഭാഗം പുറത്തുകൊണ്ടുവന്നത്.

കര്‍ഷകരില്‍നിന്നും തോട്ടണ്ടി സംഭരിക്കുന്നതിന പകരം പി.ഡബ്ല്യൂ.ഡി കരാറുകാരനില്‍നിന്ന് തോട്ടണ്ടി സംഭരിച്ചതിനു 2019 മേയ് 29നാണ് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങിയത്.

സസ്‌പെന്‍ഷന്‍ കാലത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി 7,08,326രൂപ ഉപജീവനബത്ത രാജേഷ് അധികമായി വാങ്ങിയത് പലിശ സഹിതം ഈടാക്കണമെന്നാണ് ശുപാര്‍ശ. രാജേഷിനെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാകുന്ന മുറയ്ക്ക് ഭരണവകുപ്പ് തുടര്‍നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

വിഷയത്തില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ തോട്ടണ്ടി വാങ്ങുമ്പോള്‍ യഥാര്‍ഥ കര്‍ഷകരാണെന്ന് ഉറപ്പാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Recommendation for vigilance investigation against Capex MD

We use cookies to give you the best possible experience. Learn more