| Sunday, 26th July 2020, 7:54 am

അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊവിഡിനെ അവസാനിപ്പിക്കാമെന്ന് ബി.ജെ.പി എം.പി പ്രജ്ഞ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ആഗസ്റ്റ് 5 വരെ ഒരു ദിവസം അഞ്ച് നേരം ഹനുമാന്‍ ശ്ലോകം ജപിച്ചാല്‍ കൊറോണ വൈറസിനെ അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂര്‍.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള ‘ഭൂമി പൂജ’ നടക്കുന്നവരെ ഹനുമാന്‍ ശ്ലോകം ചൊല്ലാനാണ് പ്രജ്ഞ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 4 വരെ ഭോപ്പാലില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

”ആളുകള്‍ക്ക് നല്ല ആരോഗ്യം നേരുന്നതിനും കൊറോണ വൈറസ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനും നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് ഒരു ആത്മീയ ശ്രമം നടത്താം. ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 5 വരെ നിങ്ങളുടെ വീട്ടില്‍ ഒരു ദിവസം അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലുക, ”ഭോപ്പാല്‍ എം.പി ട്വീറ്റ് ചെയ്തു.

നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പപ്പടം എന്ന അവകാശവാദം ഉന്നയിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്വാലയും രംഗത്തെത്തിയിരുന്നു.

കൊവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടനവധി വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി പ്രചരിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവര്‍ ഇത്തരത്തിലുള്ള വാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more