മഴക്കാലമല്ലെ, മീന്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. പൊടിമീനൊന്നും ആരും വാങ്ങിക്കുകയുമില്ല. പൊടിമീന്‍ കൊണ്ടുള്ള മൂന്ന് സ്വാദിഷ്ട വിഭവങ്ങള്‍ ഇതാ,
പൊടിമീന്‍ ഉലര്‍ത്തിയത്
ആവശ്യമുള്ള സാധനങ്ങള്‍:
1. പൊടിമീന്‍ -അരക്കിലോ
മഞ്ഞള്‍പ്പൊടി -അരടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
2. കടുക് -ഒരു ടീസ്പൂണ്‍
ഉലുവ – അരടീസ്പൂണ്‍
3. സവാള നീളത്തില്‍ അരിഞ്ഞത്- ഒന്ന്
4. പച്ചമുളക് നീളത്തില്‍ അരിഞ്ഞത് – മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
5. കറിവേപ്പില -രണ്ട് തണ്ട്
6. തക്കാളി നീളത്തില്‍ അരിഞ്ഞത് – രണ്ടെണ്ണം
7. പുളിവെള്ളം -രണ്ട് ടീസ്പൂണ്‍
8. ഉപ്പ്, എണ്ണ -പാകത്തിന്[]
തയാറാക്കുന്ന വിധം:
വൃത്തിയാക്കിയ പൊടിമീനില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കുക. ശേഷം എണ്ണയില്‍ വറുത്തുകോരുക.
പാനില്‍ എണ്ണയൊഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക.
ഇതിലേക്ക് സവാള വഴറ്റുക പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് മൂപ്പിക്കുക. കറിവേപ്പില ചേര്‍ക്കുക. തക്കാളിയും പുളിവെള്ളവും ചേര്‍ത്തിളക്കി തിളപ്പിക്കുക. അല്പനേരം ചെറുതീയില്‍ ഇരുന്നശേഷം വറുത്തുവച്ച പൊടിമീന്‍ ചേര്‍ത്തിളക്കുക. ഗ്രേവി കട്ടിയാകുമ്പോള്‍ വാങ്ങാം.
പൊടിമീന്‍ തിളപ്പിച്ചത്
ആവശ്യമുള്ള സാധനങ്ങള്‍:
പൊടിമീന്‍ -കാല്‍കിലോ
പച്ചക്കുരുമുളക് അരച്ചത് -രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് -രണ്ടെണ്ണം
ഉപ്പ്, എണ്ണ -പാകത്തിന്
തയാറാക്കുന്ന വിധം:
പൊടിമീന്‍ വൃത്തിയാക്കിയശേഷം പച്ചമുളകും കുരുമുളകും ഉപ്പും ചേര്‍ത്ത് അല്പം വെള്ളമൊഴിച്ച് വേവിക്കുക. കുറുകിയ ചാറായിരിക്കണം. വെന്തശേഷം വെളിച്ചെണ്ണ തൂവി വിളമ്പാം.
പൊടിമീന്‍ മാങ്ങാപ്പീര
ആവശ്യമുള്ള സാധനങ്ങള്‍:
1. പൊടിമീന്‍ വൃത്തിയാക്കിയത് – അരക്കിലോ
2. പച്ചമാങ്ങ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് -ഒന്ന്
3. ചുവന്നുള്ളി -നാലെണ്ണം
തേങ്ങ ചിരവിയത് -ഒരു കപ്പ്
4. മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
5. കാന്താരിമുളക് -ആറെണ്ണം
6. കറിവേപ്പില – രണ്ട് തണ്ട്
7. എണ്ണ, ഉപ്പ്, വെള്ളം – പാകത്തിന്
തയാറാക്കുന്ന വിധം:
ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മാങ്ങ, കാന്താരിമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, കറിവേപ്പില, ഉപ്പ് എന്നിവ പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചുവന്നുള്ളിയും തേങ്ങയും ഒന്നിച്ച് ഒതുക്കിയെടുത്ത് വെന്ത മാങ്ങായോടൊപ്പം ചേര്‍ക്കുക.
അരപ്പ് തിളയ്ക്കുമ്പോള്‍ പൊടിമീന്‍ ചേര്‍ത്ത് അല്പനേരം അടച്ചുവയ്ക്കുക. ശേഷം വാങ്ങി ചൂട് ചോറിനൊപ്പം വിളമ്പാം.