| Friday, 23rd November 2018, 9:09 pm

കറുമുറേ തിന്നാം.. പൊട്ടറ്റോ പോപ്പേഴ്സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഉരുളക്കിഴങ്ങ് വിഭവം കുറച്ചുകൂടി ക്രിസ്പി ആയാലോ…അത്തരം വിഭവമാണ് പൊട്ടറ്റോ പോപ്പോഴ്സ്. വളരെ വേഗത്തിലും എളുപ്പത്തിലും വീട്ടില്‍ ഉണ്ടാക്കാവുന്ന രുചിക്കൂട്ടാണ് ഇത്.

എതിവും മൊരിയും നിറഞ്ഞ ഈ വിഭവം എല്ലാവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്നതാണ്. ഇതിന്റെ ചേരുവകളെല്ലാം തന്നെ നമ്മുടെ കടകളില്‍ സുലഭമാണ്. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിഭവം കല്യാണപാര്‍ട്ടികളിലും മറ്റും ഉപയോഗിക്കാവുന്നതാണ്.

പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ്- 2 എണ്ണം

വലിയ ഉള്ളി ചെറുതായി അരിഞ്ഞത്- അരക്കപ്പ്

ഇഞ്ചി ചതച്ചത്- അര ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത്- അര ടീസ്പൂണ്‍

ചുവന്ന മുളക് ചതച്ചത്-1 ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

ഉണങ്ങിയ മാങ്ങാപ്പൊടി- അര ടീസ്പൂണ്‍

ഗരം മസാല- കാല്‍ ടീസ്പൂണ്‍

ബ്രെഡ് പൊടിച്ചത്- അരക്കപ്പ്

മൈദ- 3 ടേബിള്‍ സ്പൂണ്‍

മല്ലിയില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

പൊരിക്കാനുള്ള ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചതിന്റെ കൂടെ അരിഞ്ഞ് വച്ച ഉള്ളി, ഇഞ്ചി, വെളുത്തുളളി, ചുവന്ന മുളക് ചതച്ചത്, മല്ലിപ്പൊടി, മാങ്ങാപ്പൊടി, ഗരംമസാലപ്പൊടി, ബ്രെഡ്പൊടിച്ചത്, മല്ലിയില എന്നിവയെല്ലാം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ മൈദയും വെള്ളവും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. കൂറച്ച് മൈദപ്പൊടി മാറ്റി വയ്ക്കുക. ചെറിയൊരു പാത്രത്തില്‍ ബ്രെഡ് പൊടി എടുക്കുക. ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴച്ച് വച്ച മാവ് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ ആദ്യം മൈദപ്പൊടിയില്‍ മുക്കുക. ശേഷം ബ്രെഡ്് പൊടിയില്‍ മുക്കുക. കൂടുതല്‍ മൊരിഞ്ഞ് കിട്ടണമെങ്കില്‍ മൈദയും വെള്ളവും ചേര്‍ത്ത മിശ്രിതത്തില്‍ ഉരുളകള്‍ മുക്കിയെടുത്ത ശേഷം ബ്രെഡ് പാടിയില്‍ വീണ്ടും മുക്കിയെടുത്ത് എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

We use cookies to give you the best possible experience. Learn more