രുചികരമായ മാങ്ങാ അച്ചാര്‍
Daily News
രുചികരമായ മാങ്ങാ അച്ചാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2016, 7:59 pm

mango pickle

മാങ്ങാ അച്ചാര്‍ ഇഷ്ടപ്പെടാത്ത മലയാളികളുണ്ടാകില്ല. പാകത്തിന് എരിവും ഉപ്പും ചേര്‍ന്ന മാങ്ങ അച്ചാര്‍ ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയുണര്‍ത്തുന്നതാണ്. മാങ്ങ അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മാങ്ങ അച്ചാറില്‍ എണ്ണ എപ്പോഴും കഷണത്തെക്കാളും മുകളില്‍ നില്‍ക്കേണ്ടതാണ്. ഈ അനുപാതത്തില്‍ വരുമ്പോഴാണ് അച്ചാര്‍ കൂടുതല്‍ രുചികരമാകുന്നത്. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്നതാണ് മസാല നല്ലവണ്ണം ചേരാന്‍ നല്ലത്. എള്ളെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതല്‍ രുചികരം.

ചേരുവകള്‍

1 കി.ഗ്രാം മാങ്ങ കഷ്ണങ്ങളാക്കിയത്.
250 ഗ്രാം മുളക് പൊടി
250 ഗ്രാം കടുകെണ്ണ
20 ഗ്രാം എണ്ണയില്‍ വറുത്തെടുത്ത ഉലുവ
20 ഗ്രാം മഞ്ഞള്‍പ്പൊടി
300 ഗ്രാം ഉപ്പ്
500 എം.എല്‍ എണ്ണ

പാചകം ചെയ്യേണ്ട രീതി

മസാലകളെല്ലാം തുല്യമായി ഉപ്പ് ചേര്‍ത്ത് എണ്ണയില്‍ ചേര്‍ക്കുക. പിന്നീട് മുറിച്ച് വെച്ച മാങ്ങാ കഷ്ണങ്ങള്‍ ഈ മസാല ചേര്‍ത്ത് പാത്രത്തിലാക്കി വെക്കുക. മസാല മാങ്ങയുടെ എല്ലാ ഭാഗങ്ങളിലും പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇത് മൂന്ന് ദിവസം വായു കടക്കാത്ത നിലയില്‍ അടച്ച് വച്ച് സൂക്ഷിക്കുക. നാലാം ദിവസം എണ്ണ ചൂടാക്കി ഒഴിച്ച് നന്നായി മാങ്ങ
ഇളക്കിയെടുത്ത് ഉപയോഗിക്കാം.