തലശ്ശേരി ചിക്കന്‍ ബിരിയാണി
Daily News
തലശ്ശേരി ചിക്കന്‍ ബിരിയാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 02, 01:58 pm
Tuesday, 2nd June 2015, 7:28 pm

recipe-01തലശ്ശേരി ചിക്കന്‍ ബിരിയാണിയാണ് ഇന്നത്തെ വിഭവം. എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള വിഭവമാണല്ലോ… ? അടിപൊളി ഒരു ചിക്കന്‍ ബിരിയാണി വീട്ടില്‍ തന്നെ തയ്യാറാക്കാം…

ചേരുവകള്‍

ചിക്കന്‍- 1 കിലോ
കൈമ അരി- 1 കിലോ
നെയ്യ്- 50 ഗ്രാം
വനസ്പതി- 150 ഗ്രാം
ഉണക്കമുന്തിരി- 20 ഗ്രാം
അണ്ടിപ്പരിപ്പ്- 25 ഗ്രാം
വെളുത്തുള്ളി- 50 ഗ്രാം
പച്ചമുളക്- 50 ഗ്രാം
ചെറുനാരങ്ങ- ഒരെണ്ണം
തക്കാളി- 300 ഗ്രാം
സവാള- 200 ഗ്രാം
പുതിനയില- 30 ഗ്രാം
മല്ലിച്ചപ്പ്- 20 ഗ്രാം
തൈര്- 100 മില്ലി
ഗരം മസാല- 1 ടീസ്പൂണ്‍
ഏലയ്ക്ക- 5 എണ്ണം
കറുവപ്പട്ട- 5 ഗ്രാം
ജാതിക്ക (പൊടിച്ചത്)- 1 നുള്ള്
മല്ലിപ്പൊടി- 2 ടീസ്പൂണ്‍
റോസ് വാട്ടര്‍-  5 തുള്ളി
ഗ്രാമ്പൂ- 5 ഗ്രാം
ഇഞ്ചി- ഒരു കഷ്ണം
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മസാല തയ്യാറാക്കാന്‍: വനസ്പതി ചുടാക്കി അതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവയിട്ട് ചെറുതായി അരിഞ്ഞ സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം, കഷ്ണങ്ങളാക്കിയ തക്കാളിയും, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് മല്ലിയില, പുതിന, കഷ്ണങ്ങളാക്കിയ ചിക്കന്‍, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. കോഴിയിറച്ചി പകുതി വെന്തതിനുശേഷം തൈര്, ഗരംമസാലപ്പൊടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഇളക്കി മാറ്റിവെക്കുക.

റൈസ് തയ്യാറാക്കുന്ന വിധം: പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക. അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.