| Tuesday, 3rd March 2015, 7:25 pm

ഓറഞ്ചുതൊലി കൊണ്ട് ഒരുഗ്രന്‍ അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓറഞ്ച് തൊലി സൗന്ദര്യ വര്‍ധക വസ്തുവായി ഉപയോഗിക്കാന്‍ കഴിയുമെന്ന് നമുക്ക് അറിയാം. അപ്പോള്‍ ഓറഞ്ച് തൊലികൊണ്ട് ഒരു ഒരുഗ്രന്‍ അച്ചാറ് ഉണ്ടാക്കിയാലോ… ഇതാ ഒരു ഓറഞ്ചുതൊലി അച്ചാര്‍

ചേരുവകള്‍

ഓറഞ്ചുതൊലി (ചെറുതായി അരിഞ്ഞത്)- 1 കപ്പ്
പച്ചമുളക് (ചെറുതായി അരിഞ്ഞത്)- 4 എണ്ണം
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മുളക്‌പൊടി- 1 ടീസ്പൂണ്‍
വറ്റല്‍ മുളക്- 1 എണ്ണം
പുളി- നെല്ലിക്കാ വലിപ്പത്തില്‍
കായം- 1 നുള്ള്
എണ്ണ- 2 ടീസ്പൂണ്‍
ശര്‍ക്കര- 1 കഷണം
കടുക്- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണയില്‍ കടുകും വറ്റല്‍ മുളകും മൂപ്പിച്ചതിന് ശേഷം അതില്‍ ഓറഞ്ച് തൊലിയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ അല്പം വെള്ളത്തില്‍ പുളി കലക്കി പിഴിയുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവ ചേര്‍ത്ത് നന്നായി യോജി
പ്പിക്കുക.

കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ക്കുക. ചെറുതായി അല്‍പം ഇളക്കിയതിന് ശേഷം വാങ്ങാം

We use cookies to give you the best possible experience. Learn more