മട്ടന്‍ കൊണ്ടുള്ള സൂപ്പറൊരു റോസ്റ്റാണ് ഇന്നത്തെ വിഭവം. വളരെ സ്വാദിഷ്ടമായൊരു വിഭവമാണിത്.
ചേരുവകള്‍
ആട്ടിറച്ചി- 1 കിലോ
ഉരുളക്കിങ്ങ്- 1/4 കിലോ
സവാള- 1 എണ്ണം
തക്കാളി- 1 എണ്ണം
വറ്റല്‍ മുളക്- 4 എണ്ണം
കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍
ഏലയ്ക്ക- 4 എണ്ണം
ഗ്രാമ്പു- 4 എണ്ണം
ഇഞ്ചി- 1 കഷണം
പട്ട- ഒരു കഷണം
വിനാഗിരി- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി- 8 അല്ലി
നെയ്യ്- 25 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
വെള്ളം- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി വൃത്തിയാക്കിയതിന് ശേഷം എല്ല് മാറ്റുക. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ഉപ്പ് എന്നിവ അരച്ച് വിനാഗിരി ചേര്‍ത്ത് ഇറച്ചിയില്‍ പുരട്ടി വെയ്ക്കുക. ഇറച്ചി നല്ലവണ്ണം കുത്തണം.
പ്രഷര്‍കുക്കര്‍ ചൂടാകുമ്പോള്‍ നെയ്യ്് ഒഴിച്ച് അതിലേക്ക് സവാള, വറ്റല്‍ മുളക്, പട്ട, ഗ്രാമ്പു, ഏലയ്ക്ക മുതലായവ ചേര്‍ത്ത് വഴറ്റുക. ഇളം തവിട്ട് നിറമാകുമ്പോള്‍ ഇറച്ചിയും തക്കാളിയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് കുക്കര്‍ അടച്ച് ഉയര്‍ന്ന തീയില്‍ വേവിക്കുക. അതിന് ശേഷംഇടത്തരം തീയില്‍ 20 മിനിറ്റ് വേവിക്കുക. കുക്കര്‍ തണുത്തതിന് ശേഷം തുറയ്ക്കുക. വെള്ളം മിച്ചമുണ്ടെങ്കില്‍ വറ്റിക്കുക.