സ്പോര്‍ട്സ് ഡെസ്‌ക്10 min
ഒരടിപൊളി നാല് മണി പലഹാരമാണ് ഇന്ന് തയ്യാറാക്കുന്നത്. മുട്ട മറിച്ചത്… വളരെ കുറച്ച് ചേരുവകള്‍ ചേര്‍ത്ത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. എല്ലാവര്‍ക്കും ഇഷ്ടമാകും.
ചേരുവകള്‍
മുട്ട- 5 എണ്ണം
ഉണക്കമുന്തിരി- 9 എണ്ണം
അണ്ടിപ്പരിപ്പ്- 15 എണ്ണം
പഞ്ചസാര- പാകത്തിന്
ഉപ്പ്- ഒരു നുള്ള്
ഏലയ്ക്ക (പൊടിച്ചത്)- 1/2 ടീസ്പൂണ്‍
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കുക. ഒരു പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മിശ്രിതം ഒഴിച്ച് അടച്ച് ചെറു തീയില്‍ വേവിക്കുക. മുട്ട വെന്ത് കഴിഞ്ഞാല്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.