മത്തി പെരളന്‍
Readers Column
മത്തി പെരളന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th September 2015, 3:57 am

മത്തി ഉപയോഗിച്ചുള്ള ഒരു വിഭവമാണ് ഇന്ന് തയ്യാറാക്കുന്നത്. വളരെ രുചികരമായ ഒരു വിഭവമാണിത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും.

ചേരുവകള്‍

മത്തി- 1 കിലോ
തക്കാളി- 3 എണ്ണം
സവാള- 2 എണ്ണം
ഉപ്പ്- പാകത്തിന്
വിനാഗിരി- 1 ടീസ്പൂണ്‍
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉണക്കമുളക്- 12 എണ്ണം
വെളുത്തുള്ളി- 8 അല്ലി

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ മത്തിയുടെ ഇരുവശവും കത്തികൊണ്ട് വരയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി, സവാള ചേര്‍ത്ത് വഴറ്റുക. ഇത് മൂക്കുമ്പോള്‍ ഉണക്കമുളകും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് നന്നായി വഴറ്റിയതിന് ശേഷം തക്കാളി ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക.

വെള്ളം നന്നായി വറ്റിക്കുക. ശേഷം മത്തി ഇതിന് മീതെ നിരത്തിയിട്ട് വേവിക്കുക. മത്തി പൊടിയാതെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ശേഷം ഇതിലേക്ക് പാകത്തിന് ഉപ്പും വെള്ളവും വിനാഗിരിയും ചേര്‍ത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. ചാറ് വറ്റിയതിന് ശേഷം ഉപയോഗിക്കാം.