ചേരുവകള്‍
നാരങ്ങാ- 8 എണ്ണം
പച്ചമുളക്- 15 എണ്ണം
മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
കടുക് ചതച്ചത്- 1/2 ടീസ്പൂണ്‍
ഉലുവപ്പൊടി- 1/2 ടീസ്പൂണ്‍
ജീരകപ്പൊടി- 1/2 ടീസ്പൂണ്‍
കായപ്പൊടി- 1/2 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
പഞ്ചസാര- 1 ടീസ്പൂണ്‍
നല്ലെണ്ണ- ആവശ്യത്തിന്
ഇഞ്ചി (അരിഞ്ഞത്)- 2 ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂണ്‍
തിളച്ച വെള്ളം- 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
നാരങ്ങാ ഒന്ന് ആവി കേറ്റി തണുത്ത ശേഷം ഓരോന്നും നാല് കഷ്ണങ്ങളാക്കി വെയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. പച്ച മുളക് ചേര്‍ത്ത് നന്നായി വീണ്ടും യോജിപ്പിക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതില്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി, ജീരകപ്പൊടി, കായപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുറിച്ചുവെച്ചിരിക്കുന്ന നാരങ്ങാ നീരോട് കൂടി ചേര്‍ത്തിളക്കിയ ശേഷം പാകത്തിന് ഉപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. തിളച്ച വെള്ളം ഒഴിച്ചു ചാറു നന്നായി കുറുകി വറ്റുന്നത് വരെ തിളപ്പിക്കുക. അടുപ്പില്‍ നിന്നും വാങ്ങി നന്നായി തണുത്ത ശേഷം കുപ്പിയിലോ ഭരണിയിലോ നിറയ്ക്കുക. ഏറ്റവും മീതെ നല്ലെണ്ണയില്‍ മുക്കിയ ഒരു തുണി ഇടുക.