| Monday, 2nd February 2015, 12:01 am

ചെറുനാരങ്ങ അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[rlated1 p=”left”]ചെറുനാരങ്ങ കൊണ്ടുള്ള ഒരടിപൊളി അച്ചാറാണ് ഇന്നത്തെ വിഭവം. അച്ചാര്‍ ഇഷ്ടപ്പെടാത്തവരായിട്ട് അരാണ് ഉള്ളത്.? ഒരടിപൊളി അച്ചാര്‍ തയ്യാറാക്കിയാലോ….

ചേരുവകള്‍

ചെറുനാരങ്ങ- 20 എണ്ണം
ഉപ്പ്- 1/4 കപ്പ്
നല്ലെണ്ണ- 2 ടീസ്പൂണ്‍
കായം- 1/2 ടീസ്പൂണ്‍
കടുക്- 2 ടീസ്പൂണ്‍
ഉലുവ- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
വെളുത്തുള്ളി- 1/2 കപ്പ്
ഇഞ്ചി- 2 ടീസ്പൂണ്‍
പച്ചമുളക്- 20 എണ്ണം
മുളക്‌പൊടി- 3 ടീസ്പൂണ്‍
വിനാഗിരി- 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങ നന്നായി കഴുകിയതിന് ശേഷം രണ്ട് മുതല്‍ മൂന്ന് മിനുട്ട് വരെ ആവിയില്‍ വേവിക്കുക. തണുത്തതിന് ശേഷം ഒരു തുണി ഉപയോഗിച്ച് നാരങ്ങ ഉണക്കുക.

ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക. കടുക് പൊട്ടിച്ചതിന് ശേഷം ഉലുവ പൊട്ടിക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും ചേര്‍ത്ത് നിറം മാറുന്നത് വരെ നന്നായി ഇളക്കുക.

തീ ഓഫ് ചൂടാക്കിയിതിന് ശേഷം മുളക്‌പൊടിയും കായവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം തണുത്തതിന് ശേഷം നാരങ്ങ നാലായി കീറിയതുമായി യോജിപ്പിക്കുക. ഇതിലേക്ക് 2 ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക.

ഇത് ഉണങ്ങിയ ഒരു പാത്രത്തിലേക്ക് മാറ്റുക. ചൂടാക്കി തണുപ്പിച്ച നല്ലെണ്ണ ചേര്‍ത്ത ശേഷം പാത്രം അടച്ചുവയ്ക്കുക.

We use cookies to give you the best possible experience. Learn more