| Thursday, 4th December 2014, 6:05 pm

മുന്തിരി അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ വ്യത്യസ്തമായൊരു വിഭവമാണ് മുന്തിരി അച്ചാര്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭമാണിത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകുന്ന വിഭവം തയ്യാറാക്കിയാലോ…

ചേരുവകള്‍

ഉണക്ക മുന്തിരിങ്ങ- 1/4 കിലോ
ചെറുനാരങ്ങ- 40 എണ്ണം
മുളക്‌പൊടി- 1 കപ്പ്
വിനാഗിരി- 3/4 കപ്പ്
പഞ്ചസാര- 3 ടീസ്പൂണ്‍
വെളുത്തുള്ളി- 5 അല്ലി
ഉലുവപ്പൊടി- 1 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുന്തിരി നന്നായി കഴുകിവയ്ക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത ശേഷം മുളക് പൊടിയും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം തിളപ്പിക്കുക.

മിശ്രിതത്തിന്റെ ചൂടാറുമ്പോള്‍ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. പുളി കൂടുന്ന പക്ഷം പഞ്ചസാര ചേര്‍ത്ത് കുറയ്ക്കുക.

Latest Stories

We use cookies to give you the best possible experience. Learn more